അങ്ങനെ അന്നത്തെ ദിവസം അടിച്ചു പൊളിച്ചു.തല കറക്കുന്ന പരിപാടികളും വെള്ളത്തിൽ ചാട്ടവും വായി നോട്ടവും ആയി ദിവസം തീർത്തു. അവസാനത്തെ വേവ് പൂളും കഴിഞ്ഞപ്പോൾ തിരിച്ചു പോരാൻ ഉള്ള പ്ലാൻ തുടങ്ങി. പിന്നെ ഫുഡ് അടിയും എല്ലാം കഴിഞ്ഞു ഇറങ്ങിയപ്പോൾ രാത്രി 8 മണി. റിട്ടേണ്‍ ടൈം അറിയാത്ത കൊണ്ട് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നില്ല. പതിവ് സീൻ കോണ്ട്ര. കൂട്ടുകാരൻ എന്നെ വൈറ്റില ഹബിൽ കൊണ്ടു പോയി വിട്ടു.അവിടെ നിന്നും കെ എസ് ആർ ടി സി സ്റ്റാൻഡിലേക്ക് പോയി. 9.15 നു ഒരു ബാംഗ്ലൂർ വണ്ടി ഉണ്ടെന്നു ഇൻറർനെറ്റിൽ കണ്ടാരുന്നു.ഇനി അതാണ് ശരണം.
ഓടി പിടിച്ചു സ്റ്റാൻഡിൽ എത്തിയപ്പോൾ വീണ്ടും പണി പാളി.ഷെഡ്യൂൾ ക്യാൻസൽഡ്..,ഇനി വേറെ ബാംഗ്ലൂർ വണ്ടി ഇല്ല. ഇനി ഞാൻ വണ്ടി കേറി ഇറങ്ങി പോകണം.....ഉറക്കത്തിന്റെ കാര്യം ഗോവിന്ദ...അപ്പോഴാണ് രാത്രി 11 നു തൃശൂർ നിന്നും വേറെ ഒരു വണ്ടി കൂടെ ഉണ്ടെന്നു കണ്ടത്. ഇനി അത് നോക്കാം. അങ്ങനെ എറണാകുളത്ത് നിന്ന് ഒരു സൂപ്പർ എക്സ്പ്രെസ്സിൽ കേറി ഇരുന്നു.ഉടനെ തന്നെ ആ വണ്ടി തിരിച്ചിട്ടു.ഉടനെ പോകുന്ന ലക്ഷണം ഇല്ല.
അങ്ങനെ നോക്കി ഇരുന്നപ്പോൾ ഒരു പഴനി എക്സ്പ്രസ്സ് വന്നു.ഓടി പോയി അതിൽ കയറി.അതും സ്റ്റാന്റ് പിടിച്ചു.എന്റെ നേരം നല്ല നേരം ആയിരുന്നു.എന്തായാലും ഇരിക്കാൻ സീറ്റ് കിട്ടി. പക്ഷെ ഉടനെ തന്നെ വണ്ടി എടുത്തു.ബസ് നിറയെ ആൾക്കാർ ഉണ്ടാരുന്നു.ഇടക്ക് ഒരു ചേട്ടൻ കമ്പിയേൽ ചാരി നിക്കാൻ നോക്കിയപ്പോൾ അടുത്തിരുന്ന ആൾ ഉടക്കി.സീറെൽ ഇരിക്കുന്ന ചേട്ടന് ഉറങ്ങാൻ പറ്റുന്നില്ലത്രേ. ഒടുവിൽ കണ്ടക്ടർ വന്നു പ്രശ്നം പരിഹരിച്ചു. നിക്കുന്ന ചേട്ടനോട് മര്യാദയ്ക്ക് നിന്നില്ലേൽ അടുത്ത സ്റ്റോപ്പിൽ ഇറക്കി വിടും എന്ന് പറഞ്ഞു.സീറ്റിൽ ഇരിക്കുന്നാർ എല്ലാം റിസർവേഷൻ ഉള്ളവർ ആണ് പോലും. ഞാൻ എഴുന്നേറ്റ് ആ ചേട്ടനെ ഇരുത്തിയാലോ എന്നാലോചിച്ചു. പിന്നെ ഞാൻ പോകേണ്ട ദൂരവും യാത്ര ചെയ്യേണ്ട വിധവും ആലോചിച്ചപോൾ വേണ്ട എന്ന് തോന്നി.
11 ഇന്റെ വണ്ടി പിടിക്കേണ്ട ഞാൻ തൃശൂർ എത്തിയത് 11.15 ജ.ആ വണ്ടിയും പോയി.ഇനി ഞാൻ ഓര്ത്ത പോലെ കേറി ഇറങ്ങി പോകണം... വല്ല കോയമ്പത്തൂർ വണ്ടി വരുമോ എന്ന് നോക്കി കുറെ നേരം നിന്നു .. ഒരു വണ്ടിയും വന്നു ഞാൻ കണ്ടില്ല. കിലുക്കത്തിൽ രേവതി മാം പറയുന്ന ഡയലോഗ് ആണ് ഇപ്പോൾ തോന്നുന്നത്.അപ്പോൾ ഇതൊന്നും മനസ്സില് വന്നില്ല. ആകെ വന്നത് ഞാൻ താമസിക്കുന്ന സ്ഥലം ആണ്.പിന്നെ സാറ്റലൈറ്റ് ബസ് സ്റ്റാൻഡും. കുറച്ചു നേരം കൂടെ അതിലെ കറങ്ങിയിട്ട് എൻക്വയറിയിൽ ചെന്ന് കോയമ്പത്തൂർ ബസ് ഉണ്ടോ എന്ന് ചോദിച്ചു.
അപ്പോൾ കിട്ടിയ ഉത്തരം ഇതാരുന്നു.1220 നു ഒരു ബാംഗ്ലൂർ വണ്ടി വരൻ ഉണ്ട്.കൊള്ളാം.രോഗി ഇശ്ചിച്ചതും വൈദ്യൻ കൽപ്പിച്ചതും പാൽ. എന്നാലും ചോദിച്ചു അത് കോയമ്പത്തൂർ വഴി ആണോ അതോ മൈസൂർ ആണോ? അതറിയില്ല വണ്ടി ബാംഗ്ലൂർ ആണെന്നരുന്നു മറുപടി.ഡീലക്സ് ആണോ എക്സ്പ്രസ്സ് ആണോ എന്നതിന് എക്സ്പ്രസ്സ് എന്ന് പറഞ്ഞു.കോവൈ വണ്ടി ചോദിച്ച എനിക്ക് ബാംഗ്ലൂർ വണ്ടിടെ സമയം പറഞ്ഞു തന്ന ചേട്ടാ,ചേട്ടൻ കൊള്ളാം. എനിക്ക് പോകേണ്ടത് ബാംഗളൂർക് ആയ കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല.
1215 ആയപ്പോൾ ഒരു എക്സ്പ്രസ്സ് വന്നു.നോക്കിയപ്പോൾ ബാംഗ്ലൂർ ബോർഡ്.. ഓടിപ്പോയി കേറി.വണ്ടി ഫുൾ ആണ്. ഏറ്റവും പുറകിൽ സീറ്റ് ഫ്രീ ആണ്.സീറ്റ് ഇല ഇരുന്നിട്ടാണ് ഞാൻ വണ്ടി എവിടുന്നാണെന്ന് നോക്കിയത്.നോക്കിയപ്പോൾ പയ്യൻ നമ്മുടെ സ്വന്തം.പാല-ബാംഗ്ലൂർ സൂപ്പർ എക്സ്പ്രസ്സ് .രാത്രി 9 നു പാല വിടുന്ന ഞാൻ ഈ വണ്ടി മനപ്പൂർവം ഒഴിവാക്കിയതാരുന്നു. പാല വിടുമ്പോൾ ലേറ്റ് ആകും.ബാംഗ്ലൂർ എത്തുന്നതും ലേറ്റ്.പിന്നെ എന്തിനു ഇതിൽ കേറണം?പക്ഷെ ഒരാവശ്യം വരുമ്പോൾ സ്വന്തം ആൾക്കാർ തന്നെ ആണ് സഹായത്തിനു വരുന്നത്.
എന്തായാലും ഇന്നത്തെ സഹായം സന്തോഷത്തോടെ സ്വീകരിച്ചേ മതിയാകൂ.അങ്ങനെ വണ്ടി തൃശൂർ വിട്ടു.പെരിന്തൽമണ്ണ നിന്നും ആരോ കേറി എന്ന് തോന്നുന്നു.നിലമ്പൂർ ഡീസൽ അടിക്കാൻ കിടന്നു.പമ്പിന്റെ അവിടെ നിന്ന് പിന്നെ മാറ്റി ഇട്ടു.രാത്രി കാടു കേറാൻ പാസ് ഇല്ലാത്തതു കൊണ്ടു സമയം കളയാൻ ഉള്ള മാർഗങ്ങളിൽ പെട്ടതാണ് ഇതെല്ലാം.അവിടെ നിന്ന് വഴിക്കടവ് പോയി റോഡരുകിൽ കിടന്നു.പിന്നെ ഒരു ചായക്കടയുടെ സൈഡിൽ നിർത്തി കാപ്പി കുടിച്ചു.അങ്ങനെ സമയം കളഞ്ഞു 6 നു കാടു കേറി.ഏതോ ഒരു സമയത്ത് മൈസൂര് എത്തി.അവിടം വിട്ടു കഴിഞ്ഞപ്പോൾ കാപ്പി കുടിക്കാൻ നിർത്തി. കാപ്പി കുടി കഴിഞ്ഞു ഞാൻ വണ്ടിയുടെ കുറച്ച ഫോട്ടോസ് എടുത്തു.
എന്നെ ബാംഗ്ലൂർ സാറ്റ് ലൈറ്റ് സ്റ്റാൻഡിൽ ഇറക്കി വിട്ടപ്പോൾ 1030 കഴിഞ്ഞു.പിന്നെ ഞാൻ വീട്ടിൽ എത്തിയപ്പോൾ 1 കഴിഞ്ഞു.
ചിത്രത്തിന് കടപ്പാട് : അശ്വിൻ കേരള ആർ ടി സി ഫാന്നിംഗ് .