അങ്ങനെ ബാംഗ്ലൂർ ജീവിതം സന്തോഷ പൂർണ്ണമായി കൊണ്ടാടുന്നതിനിടയിൽ ആണ് കൂട്ടുകാരന്മാരുടെ പുതിയ പ്ലാൻ വന്നത്. ഒരു ദിവസം വണ്ടെർലാ യിൽ പോകണം . നീണ്ട ചർച്ചകൾക്കൊടുവിൽ ദിവസം ഫിക്സ് ചെയ്തു.ഏപ്രിൽ 19. അപ്പോൾ അവിടെ പോകണം.ബാംഗ്ലൂർ കിടക്കുന്ന ഞാൻ ഒരു ദിവസത്തേക്ക് എറണാകുളം വണ്ടെർലാ വരെ.വെറുതെ പോകുന്ന കാശിനെ കുറിച്ചായിരുന്നു ചിന്ത മുഴുവൻ.പക്ഷെ പോകണം എന്നായിരുന്നു മനസ്സ് നിറയെ.
മനസ്സിൽ ഒരു കാര്യം ചെയ്യണം എന്ന് വിചാരിച്ചാൽ അത് ചെയ്തിരിക്കണം.അങ്ങനെ നേരെ KERALARTC.COM ൽ കേറി എറണാകുളം വണ്ടികളുടെ ഡീറ്റയിൽസ് തപ്പി.16.15 നു ഒരു എക്സ്പ്രസ്സ്, പിന്നെ ഒരു വോൾവോ, അത്രയും വണ്ടികളെ ഉണ്ടായിരുന്നുള്ളു എന്ന് തോന്നുന്നു.പിന്നെ ടിക്കറ്റ് നോക്കി.വോൾവോയുടെ റേറ്റ് 700 നു അടുത്ത്.എക്സ്പ്രസ്സിന് 424.പരമാവധി കാശു കുറച്ചുള്ള യാത്ര ആണ്.എക്സ്പ്രസ്സ് മതി എന്ന് വെച്ചു.ഇനി ബസിനെ കുറിച്ചറിയണം.ഫേസ്ബുകിലെ ഗ്രൂപ്പിൽ കേറി നോക്കി.കൊള്ളാം.സീറ്റ് റിസർവേഷൻ വേണോ വേണ്ടയോ എന്നതായി പിന്നത്തെ കാര്യം. നോക്കിയപ്പോൾ റിസർവേഷൻ തീരെ കുറവ് . എന്തായാലും സീറ്റ് ഫുൾ ആകില്ല എന്നൊരു തോന്നൽ. ഒരു റിസ്ക് എടുത്തു നോക്കാം.
അങ്ങനെ ഒരു 4.30 കഴിഞ്ഞപ്പോൾ സ്റ്റോപ്പിൽ പോയി നിപ്പു തുടങ്ങി.എപ്പോഴാണ് വരുക എന്നറിയില്ലല്ലോ. റിസർവേഷൻ ഇല്ലാത്ത കൊണ്ട് വണ്ടി വിട്ടു പോയാലോ എന്നൊരു തോന്നൽ വേറെയും. എന്തായാലും നിൽപ്പ് അങ്ങ് നീണ്ടു പോയി. 5 കഴിഞ്ഞപ്പോൾ ഒരു സംശയം.ഇനി ഇവരെങ്ങനും പോയി കാണുമോ??കൂട്ടുകാരൻ ഒരുത്തനെ വിളിച്ചു.സാധാരണ വരുമ്പോൾ 5 ആകും എന്നും ഇന്ന് വെള്ളിയാഴ്ച ആയ കൊണ്ട് പിന്നെയും താമസിക്കുമെന്നും അവൻ പറഞ്ഞു.ആശ്വാസമായി.ഇനിയുള്ള ടെൻഷൻ ഇവിടെ നിർത്തുമോ എന്നുള്ളതാണ്.ബോർഡിംഗ് പോയിന്റ് ആണെങ്കിലും ഒരു ടെൻഷൻ. അവസാനം 5.25 ആയപ്പോൾ ബസ് എത്തി.റോഡിലേക്കിറങ്ങി നിന്ന് കൈ കാണിച്ചു.കുറച്ച് മുൻപിലോട്ടു മാറി വണ്ടി നിർത്തി.ഓടി പോയി ബാക്ക് ഡോർ തുറക്കാൻ നോക്കി. സാധാരണ എനിക്ക് പറ്റാറുള്ള പോലെ തന്നെ സംഭവിച്ചു.ഡോർ തുറന്നില്ല.പിന്നെ കണ്ടക്ടർ മുന്നിലെ ഡോർ തുറന്നു തന്നു.അകത്തു കേറി സീറ്റിംഗ് കണ്ടപ്പോൾ സമാധാനം ആയി.ആകെ 20 പേർ കാണും. എറണാകുളം ടിക്കറ്റ് എടുത്ത് ഒരു വിന്ഡോ സീറ്റ് പിടിച്ചു.ഹൊസൂർ ആയപ്പോൾ കുറച്ച പേര് ഇറങ്ങി.പിന്നെയും കിലോ മീറ്ററുകൾ കിടക്കുന്നു ഓടിയെത്താൻ.
എന്തിനെന്നറിയില്ല ഞങ്ങൾ സേലം സ്റ്റാൻഡിൽ കയറി.വണ്ടി തിരിച്ചു ഇറങ്ങി പോന്നു.ആരും കയറിയതും ഇല്ല ഇറങ്ങിയതും ഇല്ല. സേലം കഴിഞ്ഞപ്പോൾ കഴിക്കാൻ നിർത്തി. ഇവര് ഈ ഹോട്ടെലുകൾ എങ്ങനെ കണ്ടെത്തുന്നുവോ ആവോ.എന്തായാലും ഒരു പ്ലേൻ ദോശ കഴിച്ചു വിശപ്പടക്കി.പിന്നെ ഒന്നും നോക്കിയില്ല മൂന്നു പേർക്കിരിക്കാൻ ഉള്ള ഒരു സീറ്റിൽ കേറി അങ്ങ് കിടന്നു.ഞാൻ മാത്രമല്ല എല്ലാവരും കിടന്നു.അത്ര മാത്രം ആൾക്കാരെ ഉണ്ടായിരുന്നുള്ളു.
കോയമ്പത്തൂർ എത്തുന്നതിനു മുൻപ് ഉണർന്നു.12.15 ആയപ്പോൾ കോവൈ എത്തി.ഗാന്ധിപുരം സ്റ്റാൻഡിൽ കുറെ നേരം കിടന്നു.കുറച്ച പേർ കയറി.അതുകൊണ്ട് സീറ്റിൽ എഴുന്നെറ്റിരിക്കേണ്ടി വന്നു.ഉക്കടം ആയപ്പോൾ കുറെ പേർ കൂടെ കേറി.ബസ് നിറഞ്ഞു.വാളയാർ കഴിഞ്ഞു കേരളത്തിലേക്ക് കടന്നപ്പോൾ റോഡിൻറെ വ്യത്യാസം മനസിലായി.ചാടി കുടുങ്ങി എന്റെ നടുവിന്റെ പണി തീര്ന്നു.പാലക്കാട് എത്തിയപ്പോൾ കുറച്ച പേര് ഇറങ്ങി.എന്നാലും എന്റെ സീറ്റിൽ ആൾക്കാർ ഉണ്ട്.കിടക്കാൻ പറ്റില്ല. അവർ തൃശൂർ ടിക്കറ്റ് ആണ്.
അങ്ങനെ ഏതോ ഒരു നേരത്ത് തൃശൂർ എത്തി..ആൾക്കാർ ഇറങ്ങി ബസ് വീണ്ടും കാലി ആയി.പിന്നെ വീണ്ടും കിടന്നു.ഉറക്കം ശരിയായില്ല. വണ്ടെർലയിലെ റൈഡിൽ കേറുമ്പോൾ പണി പാളുമോ എന്നൊരു ഡൌട്ട്.എന്തായാലും ഇതിൽ കൂടുതൽ ഉറക്കം ഇനി കിട്ടില്ല.അങ്ങനെ ഒരു വിധം ഞാൻ എറണാകുളത്ത് എത്തി. രാവിലെ 5 നു..അപ്പോൾ മുതൽ 5 വരെ അതിലെ ബസുകളുടെ എണ്ണം എടുത്ത് നടന്നു. അവസാനം ഒരു ലോ ഫോ ഫ്ലോർ ബസേൽ കയറി വൈറ്റില ഇറങ്ങി കൂട്ടുകാരൻറെ വീട്ടിൽ പോയി.
ആർ എ കെ 239 വണ്ടി കൊള്ളം.പക്ഷെ ലെഗ് സ്പേസ് കുറച്ചു കുറവല്ലേ എന്നൊരു സംശയം. രണ്ടു ഡോർ കൊടുത്തത് കൊണ്ടാണെന്ന് തോന്നുന്നു.പിന്നെ വണ്ടിയുടെ സൈഡിൽ ഇല്ല്യുമിനേഷൻ വർക്ക് ഒക്കെ ഉണ്ട്. ഫ്രണ്ടിലും ഉണ്ട് ലൈറ്റ് വർക്ക്....,
1725 ഇലക്ട്രോണിക് സിറ്റി
1805 ഹൊസുർ
0015 കോവൈ
0330 തൃശൂർ
0500 എറണാകുളം
ഇതാണ് ആ വണ്ടി .
ചിത്രത്തിന് കടപ്പാട് . facebook.com/ rak.ekm

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ