എൻടെ ആദ്യത്തെ ബാംഗ്ലൂർ യാത്ര തികച്ചും പ്രൈവറ്റ് ബസിൽ തന്നെ ആരുന്നു.നാട്ടിൽ നിന്നും ബംഗ്ലോരെക്കും തിരിച്ചും. വീടിനു മുന്നില് നിന്ന് തന്നെ ബസേൽ കയറാം എന്നുള്ളതും സ്റ്റോപ്പ് ആകുമ്പോൾ പറഞ്ഞു ഇറക്കി വിട്ടേക്കും എന്നുള്ളതും ആയിരുന്നു പ്രൈവറ്റ് തിരഞ്ഞെടുക്കാൻ ഉള്ള കാരണം.. അതെന്തായാലും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്ര കഴിഞ്ഞപ്പോൾ ഇനി യാത്രകൾ കെ എസ് ആർ ടി സി യിൽ മതി എന്ന് തീരുമാനിച്ചിരുന്നു.. ഇതിനിടയിൽ തന്നെ ഫേസ്ബുക്കിൽ ഉള്ള കെ എസ് ആർ ടി സി ഫാൻ ഗ്രൂപ്പിൽ അംഗം ആകുകയും ചെയ്തിരുന്നു.
അങ്ങനെ നാട്ടിൽ നിന്നും തിരിച് ബാംഗ്ലൂർ പോകാൻ ഉള്ള വണ്ടി അന്വേഷണം ആരംഭിച്ചു. പാല ബാംഗ്ലൂർ ബസ് ഉണ്ടെങ്ങിലും വണ്ടി അവിടെ എത്തുമ്പോൾ ഒരു നേരം ആകും എന്നതിനാൽ അത് ഉപേക്ഷിച്ചു.പിന്നെ കോട്ടയത്ത് നിന്നും രണ്ടു വണ്ടികൾ ഉണ്ടെന്നറിഞ്ഞു .ഒരു സൂപ്പർ ഡീലക്സും ഒരു എക്സ്പ്രസ്സ്‌ഉം .പിന്നെ കൊട്ടാരക്കര നിന്ന് വരുന്ന വേറെ ഒരു ഡീലക്സും.ഞാൻ കോട്ടയം സ്റ്റാൻഡിൽ എത്തിയപ്പോൾ കൊട്ടരക്കര നിന്നും വരുന്ന ബസ് പോകുന്നത് ആണ് കണ്ടത്.
പിന്നെ നേരെ പോയി അടുത്ത ഡീലക്സേൽ ഒരു സീറ്റ് ബുക്ക് ചെയ്തു.ബസ് 5.30 നെ എടുക്കു.അത് വരെ സ്റ്റാൻഡിൽ വായും നോക്കി ഇരുന്നു. കെ എസ്ആർ ടി സി യുടെ വണ്ടികളുടെ റാമ്പ് വാല്ക് നല്ല രസം ആണ്. 5 നു ഒരു കർണാടക രാജാഹംസ ഉണ്ട് മൈസോരെക്ക്.അതിനു പുറകെ കേരളായുടെ എക്സ്പ്രസ്സ് പുറപ്പെടും അതും മൈസൂർ. രണ്ടും രണ്ടു റൂട്ട് ആണെന്ന് തോന്നുന്നു.
എന്തായാലും 5 കഴിഞ്ഞപ്പോൾ ബസ് സ്റ്റാന്റ് പിടിച്ചു.അപ്പോൾ തന്നെ ആതിൽ കേറി സീറ്റ് പിടിച്ചു.റിസർവേഷൻ ഉള്ള കൊണ്ട് വല്യ സന്തോഷം ആരുന്നു. കൌണ്ടറിൽ വിന്ഡോ സീറ്റ് വേണം എന്ന് പറഞ്ഞപ്പോൾ ഒരു വിന്ഡോ സീറ്റ് തന്നെ തന്നു സഹായിച്ചു. പക്ഷെ അകത്തു കയറിയപ്പോൾ മനസിലായി റിസർവേഷൻ അവശ്യം ഇല്ലായിരുന്നു എന്ന്. കുറച്ച്പേർ മാത്രമേ ഉണ്ടായിരുന്നുള്ളു. വണ്ടി എടുതപോലെക്കും കുറച്ച പേർ കൂടെ കയറി.
അങ്ങനെ 5.30 നു തന്നെ യാത്ര ആരംഭിച്ചു.എം സി റോഡിലെ ബ്ലോക്ക് കാരണം പതുക്കെ ആരുന്നു തുടക്കം.എന്നാൽ പിന്നെ ഇവൻ പുലി ആയി.തൃശ്ശൂർ കഴിഞ്ഞപ്പോൾ കഴിക്കാനായി നിർത്തി.അപ്പോൾ വണ്ടിയിൽ ഒരു വിധം ആളായിരുന്നു. ഫുഡ് അടി ഒക്കെ കഴിഞ്ഞ് വീണ്ടു യാത്ര ആരംഭിച്ചു.നിലമ്പൂർ വഴിയാണ് യാത്ര.ഈ ബസിനു നൈറ്റ് പെർമിറ്റ് ഉള്ളത് കൊണ്ട് രാത്രി തന്നെ കാടു കേറാം. രാത്രിയിൽ ബന്ദിപൂർ കാട്ടില്ലൂടെ ഉള്ള യാത്രയാണ് ഹൈ ലൈറ്റ്.കാട്ടുമൃഗങ്ങളെ കാണാൻ പറ്റിയേക്കും.അതിനാണ് വിൻഡോ സീറ്റ്.......,
ബസ് പെരിന്തൽമണ്ണ എത്തിയപ്പോൾ ഫുൾ ആയി.കുറെ മൈസൂർ ടിക്കറ്റ് കയറി.ഇനി യാത്ര കട്ടിൽ കൂടെ.കാട്ടിലൂടെ യാത്ര ചെയ്യുമ്പോൾ ഉള്ള പ്രശ്നം റോഡ് നിറയെ സ്പീഡ് ഹമ്പ് ആണ്.ആദ്യം കുറച്ച് ഹമ്പുകളിൽ സ്പീഡ് കുറച്ച പോയെങ്കിലും പിന്നീട് സ്പീഡ് കുറക്കാൻ ഡ്രൈവർ നോക്കിയില്ല.കട്ടിൽ നിന്നും വല്ല മാനോ കാട്ടുപോത്തോ ഇറങ്ങി വരും എന്ന് വിചാരിച് ഉറങ്ങാതെ ഇരുന്നു.പക്ഷെ കുറച് മാനിനെയും പോത്തിനെയും പന്നിയെയും മാത്രമേ കാണാൻ പറ്റിയുള്ളൂ.
അങ്ങനെ ഞങ്ങൾ മൈസൂരെത്തി.മൈസൂര് ഇറങ്ങാൻ ഉള്ളവരെ ഇറക്കി വണ്ടി എടുത്തു കഴിഞ്ഞാണ് വയസ്സായ ഒരു അമ്മയെ അവിടെ ഇറക്കണം എന്ന് പറഞ്ഞത് കണ്ടക്ടർ ഓർത്തത്.പിന്നെ ആ അമ്മയെ തിരിച്ച സ്റ്റാൻഡിൽ തന്നെ ഇറക്കി.അതിനായി വീണ്ടും വണ്ടി തിരിച്ചോടി.രണ്ടോ മൂന്നോ കിലോ മീടരേ ഓടേണ്ടി വന്നുള്ളൂ എങ്കിലും ഇത് കണ്ടപ്പോൾ എന്തോ ഒരു ഫീലിംഗ്.പൊതുവേ ഡ്രൈവർ മാരെ പട്ടി ഉള്ള കാഴ്ചപാടിന് വിപരീതം ആയുള്ള ഒരു കാഴ്ച ആരുന്നു അത്. അങ്ങനെ 6.30 ആയപ്പോൾ ഞങ്ങൾ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ എത്തി.
ഞാൻ യാത്ര ചെയ്തപ്പോൾ വണ്ടി ഓരോ സ്ഥലത്തും എത്തിയ ടൈം താഴെ കൊടുക്കുന്നു.
കോട്ടയം -1730
കൂത്താട്ടുകുളം-1830
മൂവാറ്റുപുഴ -
പെരുമ്പാവൂർ-1930
തൃശ്ശൂർ -2100
ഫുഡ് വടക്കാഞ്ചേരി 2130
പട്ടാമ്പി -2220
പെരിന്തൽമണ്ണ -2255
നിലമ്പൂർ -2350
നാടുകാണി ടോൾ -0100
ഗുടല്ലൂർ-0120
ഗുണ്ടല്പെട്ട്-0245
മൈസൂർ-0400
ബാംഗ്ലൂർ -0630

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ