മാസത്തിൽ ഒരിക്കൽ കേരളത്തിൽ വന്നില്ലെങ്കിൽ മനസിന് എന്തോ പോലെ ആണ്.എനിക്ക് വീട്ടിൽ പോകണം എന്നോ വീട്ടുകാരെ കാണണം എന്നോ ഇല്ല.വെറുതെ വണ്ടിയേൽ കേറി യാത്ര ചെയ്യണം, അത്രയേ ഉള്ളു. അകെ അറിയാവുന്ന ഭാഷ മലയാളം ആയ കൊണ്ട് എല്ലാ മാസവും കേരള ട്രിപ്പ് പതിവാണ്.ഭാഷ അറിയാത്ത സ്ഥലങ്ങളിൽ പോയി കഷ്ടപെടുന്നതിലും നല്ലതല്ലേ സ്വന്തം നാട്ടിൽ.
ഇത്തവണത്തെ യാത്രയും വീട്ടിലേക്കായിരുന്നില്ല .കോളേജിൽ ഒന്നിച്ചു പഠിച്ച ഒരു പാവം കമിതാക്കളുടെ നിക്കാഹ്. ചെറുക്കനും പെണ്ണും കല്യാണത്തിന് വിളിച്ചു.പ്രത്യേകിച്ച് പണി ഒന്നും ഇപ്പോഴും ഇല്ല.എന്നാൽ പിന്നെ പോയേക്കാം എന്ന് തീരുമാനിച്ചു.ബാംഗ്ലൂർ നിന്ന് ഒരു കൂട്ടുകാരാൻ കൂടെ ഉണ്ട്.അങ്ങനെ ഞാനും അവനും കേരളത്തിലേക് തിരിച്ചു.അങ്ങോട്ടുള്ള യാത്ര വളരെ എകണോമിക്കൽ ആണ്.ട്രെയിനിൽ സെക്കന്റ് ക്ലാസ്സ് ടിക്കറ്റ്..., അത് കൊണ്ട് അങ്ങോട്ടുള്ള യാത്രയെ പറ്റി ഒന്നും പറയാൻ ഇല്ല.
കല്യാണത്തിന് പോകാൻ തീരുമാനിക്കുന്നതിന് കുറച്ചു ദിവസം മുന്പ് കെ എസ ആർ ടി സി ടെ ഫേസ് ബുക്ക് ഗ്രൂപ്പിൽ ഊട്ടി വഴി പോകുന്ന ഒരു ബസിന്റെ പടം കണ്ടു.അപ്പോൾ തോന്നി അതേൽ ഒന്ന് കേറണം എന്ന്.പിറ്റേന്ന് തന്നെ ഗ്രൂപ്പിൽ നിന്നും ഈ വണ്ടിയുടെ ഡീറ്റൈൽസ് പൊക്കി.സുൽത്താൻ ബത്തേരി- ഊട്ടി-കോയമ്പത്തൂർ സൂപ്പർ എക്സ്പ്രസ്സ് ആണ്. ഒരു ട്രിപ്പ് മാത്രമേ ഉള്ളൂ.രാവിലെ 8 നു ബത്തേരി വിടും.കോയമ്പത്തൂർ നിന്നും രാത്രി 9 ന് തിരിച്ചു പോരും.എനിക്ക് പറ്റിയ സമയം രാത്രി 9 ന്റെ ആണ്.പോകുന്നതിനു മുൻപ് തന്നെ ഞാൻ ഞായറാഴ്ച രാത്രി 9 ന്റെ വണ്ടിക്ക് ഒരു സീറ്റ് റിസേർവ് ചെയ്തിരുന്നു.അത് കൊണ്ട് 9 ആകുമ്പോഴേക്കും കോവൈ എത്തണം .
വളരെ സന്തോഷപൂർവ്വം നിക്കാഹിൽ പങ്കെടുത്തു.3 മണി ആയപ്പോൾ കൂട്ടുകാർ പെരുമ്പാവൂർ ടൌണിൽ വിട്ടു.അവിടെ നിന്ന് നടന്നു സ്റ്റാൻഡിൽ എത്തി.നോക്കിയപ്പോൾ ഒരു കോഴിക്കോട് സൂപ്പർ ഫാസ്റ്റും ഒരു തൃശൂർ സൂപ്പറും ഉണ്ടായിരുന്നു. സാധാരണ ആരുന്നേൽ ഞാൻ കുറെ ബസിനെ നോക്കി നിന്നേനെ. ഇന്ന് ഞാൻ സമയവും ആയുള്ള മത്സരത്തിൽ ആണ്.ഏതു ബസ് ആണോ ആദ്യം പോകുന്നത് അതേൽ കേറാം എന്ന് വെച്ചു . കഴിഞ്ഞ തവണ ഏറണാകുളത്ത് നിന്ന് തൃശൂർ പോകാനായി ആദ്യം ഓടിക്കേറിയ എക്സ്പ്രസ്സ് എന്നെ ചതിച്ചു സ്റ്റാന്റ് പിടിച്ചതിൽ നിന്നും പഠിച്ച പാഠം.
എന്തായാലും ഞാൻ നോക്കി നിക്കേ തന്നെ തൃശൂർ വണ്ടിടെ ഡ്രൈവർ കേറി.എന്റെ സ്ഥിരം നമ്പർ ആയ എടുക്കാൻ തുടങ്ങുന്ന വണ്ടിയിൽ കേറുന്ന പരിപാടി ഇവിടെയും ഉപയോഗിച്ചു. വാതിൽ അടക്കാൻ കണ്ടക്ടർ തുടങ്ങിയപ്പോഴേക്കും ഓടി വാതിക്കൽ എത്തി. അല്ലേലും ഇടിച്ചു കുത്തി ആളുള്ള വണ്ടിയിൽ കേറാൻ നല്ല ഇതാണ്. നേരത്തെ കേറി നടുക്കെങ്ങാനും പെട്ടാൽ തീർന്നു . ഒരു മാതിരി swasam mutti പരുവം ആകും.
എനിക്ക് കോയമ്പത്തൂർ ഏതാണ ഇനി 5.45 മണിക്കൂർ കൂടെ ഉണ്ട്.എന്തായാലും തൃശൂർ ടിക്കറ്റ് എടുത്തു, മൈൽകുറ്റികളും നോക്കി ഇരുപ്പായി. എങ്ങനെയെങ്കിലും കോയമ്പത്തൂർ എത്തണം.ആദ്യമേ തന്നെ കെ എസ് ആർ ടി സി ക്ക് പത്തു അറുപത് രൂപ സംഭാവന നല്കി കഴിഞ്ഞു.ഈ ടിക്കറ്റ് കൂടെ വേസ്റ്റ് ആയാൽ ഈ ടിക്കറ്റ് കാശും പോയിക്കിട്ടും. എന്തായാലും വണ്ടി നല്ല സ്പീഡിൽ ആണ് പോകുന്നത്. മൊബൈൽ വെച്ച് തൃശൂർ കോയമ്പത്തൂർ ദൂരം നോക്കി ആവെരെജ് സ്പീഡ് ഒക്കെ വെച്ച കണക്കു കൂട്ടി എടുത്തപ്പോൾ സമാധാനം ആയി.8.15-8.30 നും ഇടക്ക് ഞാൻ കോവൈ എത്തും. .9 നു പിന്നെയും അര മണിക്കൂർ ബാക്കി.
അങ്ങനെ 4.30 നു തൃശൂർ എത്തി.അപ്പോഴാണ് അടുത്ത പ്രശ്നം. ടിക്കറ്റ് പ്രിൻറ് എടുത്തിട്ടില്ല.എന്റെ അഹങ്കാരം ആണ്.ബംഗ്ലൂരിൽ വീട്ടിൽ പ്രിൻറർ ഉൾപ്പെടെ ഉള്ളപ്പോൾ ആണ് ഈ ധിക്കാരം നടത്തിയത്. തൃശൂരിൽ ആകെ പോയിട്ടുള്ളത് സ്റ്റാൻഡിൽ ആണ്.ബസുകൾ സ്റ്റാൻഡിൽ കേറുന്നത് കൊണ്ട് ആ സ്റ്റാന്റ് അറിയാം. ആ ഞാൻ ഒരു ഞായറാഴ്ച അവിടെ ഒരു നെറ്റ് കഫെ കണ്ടു പിടിച്ചു പ്രിന്റ് എടുക്കണം. അങ്ങനെ ഞാൻ തെക്കോട്ടും വടക്കോട്ടും നടക്കാൻ തുടങ്ങി.എല്ലാ അടച്ചിട്ടിരിക്കുന്നു.
സ്റ്റാൻഡിൽ നിന്നും ബസ് ഇറങ്ങുന്ന വഴിയെ ഞാനും ഇറങ്ങി.നേരെ വലത്തോട്ട് വെച്ച് പിടിച്ചു.ഒത്തിരി പിടിപ്പിക്കുന്നെനു മുന്നേ ഒരു ട്രാഫിക് സിഗ്നൽ കണ്ടു.പിന്നെ അവിടെ നിന്നും നടന്നു.അവസാനം ഒരു മൊബൈൽ കടക്കാരനോട് കഫെ ഉണ്ടോ എന്ന് ചോദിച്ചു. ഉണ്ടെങ്കിൽ ഈ കെട്ടിടത്തിന്റെ ബാക്ക് സൈഡിൽ കാണും എന്ന് പറഞ്ഞു.ഇപ്പോൾ സമയം 4.50. സമയവും ആയി ഉള്ള ഒരു മത്സരം ഫോട്ടോ ഫിനിഷിലെക്കാന്നു തോന്നുന്നു. അവസാനം ആ ചേട്ടൻ പറഞ്ഞ പോലെ ഒരു കഫെ കണ്ടെത്തി.നേരെ കേറി ബ്രൌസ് ചെയ്യണം എന്ന് പറഞ്ഞപ്പോൾ ഒരു കമ്പ്യൂട്ടർ ഓണ്‍ ആക്കാൻ അവിടെ ഉള്ള പയ്യനോട് പറഞ്ഞു.എനിക്കൊരു ടിക്കറ്റ് പ്രിൻറ് മാത്രം മതി എന്ന് പറഞ്ഞപ്പോൾ അത് ഫ്രണ്ടിലെ കമ്പ്യൂട്ടറിൽ നിന്നും എടുക്കാം എന്ന് പറഞ്ഞു. പ്രിന്റ് കിട്ടിയ സന്തോഷത്തിൽ നേരെ ഒരു ഓട്ടോയിൽ സ്ടാണ്ടിലെത്തി.ഇനി പാലക്കാട്ടേക്ക്.
അങ്ങെനെ പാലക്കാട് വണ്ടി നോക്കി നിക്കുമ്പോൾ ഒരു തമിഴ്നാട് വണ്ടി വരുന്നു.കോവൈ ബോർഡ് ആണ്.അതാണേൽ നേരെ കോവൈ പോകാമല്ലോ എന്നോർത്ത് അതേൽ കേറി.പക്ഷെ കുറെ സമയം കഴിഞ്ഞിട്ടും വണ്ടി എടുക്കുന്നില്ല.ഒരു പാലക്കാട് വണ്ടി പോയി.അടുത്ത സൂപ്പർ ഫാസ്റ്റ് വന്നു കിടപ്പുണ്ട്. പതുക്കെ ആ സൂപ്പർ റിവേർസ് വരുന്ന കണ്ടപ്പോൾ പതിവ് സ്റ്റൈലിൽ അതേൽ കേറി.തിരുവനന്തപുരത്ത് നിന്നും വരുന്ന വണ്ടി ആണ്.ഇപ്പോൾ തന്നെ വണ്ടി ലേറ്റ് ആണെന്ന് ആൾക്കാർ പറയുന്നു. കൂടുതൽ ഒന്നും പറയണ്ടല്ലോ റോഡിലേക്ക് ഇറങ്ങി ഉടനെ തന്നെ ഒരു കാറുകാരനുമായി ഉരസി.കാര്യമായി ഒന്നും പറ്റീയില്ലെങ്കിലും വിലപിടിച്ച സമയത്തിൽ 10 മിനിറ്റ് അവിടെ പോയി. അവസാനം ഡ്രൈവറും കണ്ടുക്ടരും പ്രശ്നം സോൾവ് ചെയ്ത് വന്നു വണ്ടി എടുത്തു.ഇപ്പോൾ തന്നെ നല്ല ആണ്.അത് കൊണ്ട് വഴിയിൽ നിന്നും ആരെയും അങ്ങനെ എടുത്തില്ല.ഇറങ്ങനുള്ളവരെ സ്റ്റോപ്പിൽ ഇറക്കി.റോഡ് ഇന്റർനാഷണൽ ക്വാളിറ്റി അയ കൊണ്ട് അവിടെയും നല്ല രീതിയിൽ സമയം പോയി.
അങ്ങനെ 7 ആകാറായപ്പോൾ പാലക്കാട് എത്തി. കോയമ്പത്തൂർ വണ്ടി കിടക്കുന്നിടത്ത് ചെന്നപ്പോൾ പൂരപ്പറമ്പിലെ ആള് .ക്യൂ നിന്നാണ് ബസേൽ കേറുന്നത്. ബസ് ഒന്നും കിടപ്പും ഇല്ല.നല്ല പോലെ വളഞ്ഞു ചുറ്റി കിടക്കുന്ന ആ ക്യൂവിൽ നിന്ന് ബസേൽ കേറുമ്പോൾ ഒരു സമയം ആകും. നിന്ന് പോകാൻ ഉള്ളവരും കുറെ ഉണ്ട്.അപ്പോഴാണ് ഏറണാകുളം ബാംഗ്ലൂർ സൂപ്പർ എക്സ്പ്രസ്സ് വന്നത്. അതേലും നല്ല ഇടി.ഒരു വിധം വലിഞ്ഞു കയറി , കോയമ്പത്തൂർ ടിക്കറ്റ് എടുത്തു.എടുത്തു കഴിഞ്ഞാണ് എപ്പോൾ കോയമ്പത്തൂർ എത്തും എന്ന് ചോദിച്ചത്. 9.30 ആണത്രേ ടൈം.ഇടക്ക് ഭക്ഷണം കഴിക്കാൻ നിർത്തും. വീണ്ടും പണി പാളി.
എന്തായാലും ഭക്ഷണം കഴിക്കാൻ നിർത്തിയത് കൊവൈക്ക് 10 കിലോമീറ്റർ പുറകിൽ .അപ്പോൾ തന്നെ ബാഗും എടുത്ത് പുറത്ത് ചാടി. പുറകെ വന്ന തമിൾ നാട് വണ്ടിയേൽ കയറി. അത് കോയമ്പത്തൂർ എത്തുമ്പോൾ 9 ആകും.എന്റെ വണ്ടി അപ്പോൾ പോകുകയും ചെയ്യും. വെറുതെ ടെൻഷൻ അടിച്ചിരുന്നപ്പോൾ ഇതിനെ കുറിച്ച് ഫേസ്ബുക്കിലെ കെ എസ് ആർ ടി സി ഗ്രൂപ്പിൽ ഇട്ടു. ബത്തേരി വണ്ടി ഉക്കടം ആണോ ഗാന്ധിപുരം ആണോ കിടക്കുന്നതെന്നറിയണം. അന്സണ്‍ കോയമ്പത്തൂർ ഡിപ്പോയിലെ നമ്പർ തന്നു.വിളിച്ചു ചോദിച്ചപ്പോൾ ഗാന്ധിപുരം ആണ്.ഉക്കടം വരില്ല പോലും.
സമയം 8.55 ഞാൻ വീണ്ടും ഡിപ്പോയിൽ വിളിച്ചു.സീറ്റ് റിസേർവ് ചെയ്തതാണെന്നും ഇപ്പോൾ ഉക്കടം ആകുന്നു എന്നും പറഞ്ഞപ്പോൾ 9 നു വന്നാൽ ബസ് കിട്ടും അല്ലാതെ വെയിറ്റ് ചെയ്യില്ല എന്നും പറഞ്ഞു.ഞാൻ പോകുന്ന ബസേലെ കണ്ടക്ടർ ആണേൽ എല്ലാ സ്റൊപ്പിലും നിർത്തി ആളെ വിളിച്ചു കയറ്റി ആണ് പോകുന്നത്.നല്ല സ്ലോ ആണ്. എന്റെ വണ്ടി പോയി എന്നുറപ്പ്.9 ആയപ്പോൾ ഞാൻ റെയിൽവേ സ്റ്റേഷൻ ആയതെ ഉള്ളു.ഉറപ്പായും വണ്ടി പോയി കാണും.സമയവും ആയി ഒരു മത്സരം നല്ലതല്ല എന്ന് അപ്പോൾ മനസിലായി.
ഇനി സേലം വഴി തന്നെ ശരണം. രണ്ടാമത്തെ സീറ്റ്,ഊട്ടി വഴി എല്ലാം പൊലിഞ്ഞു.ഗാന്ധിപുരം സ്റ്റാന്റിനു മുൻപിൽ ഇറങ്ങി.കുറച് മുന്നോട്ടു നടന്നപ്പോൾ റോഡിനു അപ്പുറത്തെ സൈഡിൽ ഒരു കേരള വണ്ടി കിടക്കുന്നു.അതും എക്സ്പ്രസ്സ്., സിഗ്നലിൽ പെട്ട് കിടക്കുവാണ്.എൻറെ വണ്ടി തന്നെ ആയിരിക്കും, ഓടി പോയി കേറിയാലോ എന്നലോചിച്ചപ്പോഴേക്കും പച്ച കത്തി.ഈ പച്ച എനിക്കുള്ള ചുവപ്പാണല്ലോഎന്നാരുന്നു അപ്പോൾ മനസ്സിൽ തോന്നിയത്.അപ്പോഴാണ് എന്റെ മനസ്സ് നിറച്ച ആ കാഴ്ച കണ്ടത്.വണ്ടി U ടേണ്‍ അടിച്ചു വരുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല.നേരെ റോഡിലേക്കിറങ്ങി നിന്ന് കൈ കാണിച്ചു.എന്തായാലും ഡ്രൈവർ ചേട്ടൻ നിർത്തി തന്നു.
ഇവിടെയും ഞാൻ എന്റെ പതിവ് തെറ്റിച്ചില്ല.ഓടുന്ന വണ്ടിയെ ഓടിച്ചിട്ട് പിടിക്കുക.എന്തായാലും അന്ന് വണ്ടി 9.10 നു ആണ് പോയത്.കണ്ടക്ടറെ ടിക്കറ്റ് കാണിച്ചു ഞാൻ എന്റെ സീറ്റ് പിടിച്ചു. അന്ന് വണ്ടി ലേറ്റ് ആക്കിയവർക്കും ,എന്നെ സഹായിച്ച ഗ്രൂപ്പ് അംഗങ്ങൾക്കും നന്ദി. 3 മണി തൊട്ടു തുടങ്ങിയ ഓട്ടം ആണ്.ഒന്നും കഴിച്ചിട്ടില്ല.9 നു എടുക്കുന്ന വണ്ടി കഴിക്കാൻ നിർത്തുമോ എന്ന് അറിയില്ല.പട്ടിണി ആകേണ്ടി വരുമോ എന്നാരുന്നു അടുത്ത പേടി.കഴിക്കാൻ കിട്ടിയില്ലെങ്കിലും കുടിക്കാൻ കിട്ടണേ. കുറച്ചു ദൂരം പോയി കഴിഞ്ഞപ്പോൾ തന്നെ കഴിക്കാൻ നിർത്തി .
കഴിച്ച് ഒരു കുപ്പി വെള്ളവും വാങ്ങി തിരിച്ചു കയറി. ഇനിയാണ് യാത്ര തുടങ്ങുന്നത്. എന്തായാലും വഴിയിൽ നിന്നും ആരെയും കയറ്റുന്നില്ല. വണ്ടിയിൽ അത്യാവശ്യം ആൾക്കാർ ഉണ്ട്. ചിലപ്പോൾ അത് കൊണ്ടാരിക്കും. മുൻപേ പോകുന്ന തമിൾ നാട് ബസുകളെ പുറകിലാക്കി ഡ്രൈവർ ചേട്ടൻ പിടിപ്പിക്കുകയാണ്.. കുറച്ച കഴിഞ്ഞപ്പോൾ വണ്ടി കയറ്റം കയറാൻ തുടങ്ങി. ശരിക്കും ഈ വഴി ഉള്ള യാത്ര പകൽ ആണ് വേണ്ടത്. രാത്രിയിൽ കൊക്കകളുടെ മനോഹാരിത ഒന്നും ആസ്വദിക്കാൻ പറ്റില്ല. ഇതാണേൽ മുഴുവൻ റോഡും ഇതേ പോലത്തെത് തന്നെ ആണ്. ആകെ കേറുന്ന വഴിക്ക് മേട്ടുപ്പാളയം ലൈറ്റിൽ കുളിച് നിക്കുന്നത് കാണാം.
പാതിരാത്രിക്ക് കുനൂർ എത്തി. അവിടെ വെച്ച് പോലീസുകാർ വഴി തിരിച്ചു വിട്ടു.എന്നാൽ എന്നാൽ എതിലെ പോകണം എന്ന് ആ പഹയന്മാർ പറഞ്ഞില്ല.രണ്ടു പോലീസ് കാർ നിന്ന് കൈ ചൂണ്ടി അതിലെ പോകാൻ പറയുക മാത്രം ആണുണ്ടായത്. ഫലം ഞങ്ങൾക്ക് വഴി തെറ്റി.വന്ന വഴിക്ക് തന്നെ കറങ്ങി തിരിഞ്ഞ് എത്തി. അവസാനം വേറെ ഒരു വണ്ടിക്കാരൻ അവരുടെ പുറകെ പോരാൻ പറഞ്ഞു.അങ്ങനെ ഞങ്ങൾ രണ്ടു കൂട്ടരും കൂടെ വഴി കണ്ടുപിടിക്കൽ നടത്തി.അവസാനം എത്തിയപ്പോൾ അവര്ക് വഴി തെറ്റി.അവർ വണ്ടി തിരിക്കുന്നത് കണ്ടപ്പോൾ തന്നെ ഡ്രൈവർ ചേട്ടൻ വണ്ടി അടുത്ത വഴിയിലൂടെ വിട്ടു.15 മിനിറ്റ് നേരം അതിലെ കറങ്ങിയ ശേഷം ഞങ്ങൾ മെയിൻ റോഡിൽ എത്തി. പിന്നെ നേരെ ഊട്ടിക്ക്.അവിടെ ഇറങ്ങാൻ ആരും ഇല്ലാത്തതു കൊണ്ട് സ്റ്റോപ്പ് ഒന്നും ഇല്ലാരുന്നു. ഒരു ആരോഹണത്തിനു ഒരു അവരോഹണം എന്ന പോലെ വണ്ടി ഇറക്കം ആരംഭിച്ചു. കയറിയതിലും പാടാണ് ഇറങ്ങാൻ. ഡ്രൈവർ ചേട്ടനെ സമ്മതിക്കണം.
ഗൂടല്ലൂർ എത്തിയപ്പോൾ മഴ തുടങ്ങി. കേരള അതിർത്തി ആയപ്പോൾ മഴയുടെ ശക്തി കൂടി.ഇടക്ക് കോരിച്ചൊരിയുന്ന മഴയത്തും ആ രാത്രി സമയത്തും ആൾക്കാർ കേറാൻ ഉണ്ടാരുന്നു. മഴ പെയ്ത വഴിയെ ഫോഗ് ലാമ്പിൻറെ സഹായത്തോടെ 3.15 ആയപ്പോൾ ബത്തേരി എത്തി.എന്തിനെന്നറിയാതെ ചെയ്ത ഒരു യാത്രയ്ക് ഇവിടെ സമാപനം.ഇനി ബാന്ഗ്ലൂരേക് മടക്കം. ബത്തേരി സ്റ്റാൻഡിൽ ഒരു സൂപ്പർ എക്സ്പ്രസ്സ് ഉം ഒരു ഡീലക്സും കിടപ്പുണ്ട്.എക്സ്പ്രസ്സ് മൈസൂരും ഡീലക്സ് ബാംഗ്ലൂർ ഉം ആണ്.കാടു കേറാൻ പാസ് ഇല്ലാത്ത കൊണ്ട് നേരം വെളുക്കാൻ കാത്ത് കിടപ്പാണ്.പക്ഷെ രണ്ടിലും സീറ്റ് ഇല്ല.എക്സ്പ്രെസ്സെൽ നിന്ന് ആളാണ്.
നേരം വെളുക്കുന്നത് വരെ സ്റ്റാന്റ് തന്നെ ശരണം.ഒത്തിരി ആൾക്കാർ വണ്ടി കാത്തു നില്പുണ്ട്.ഒരു മൈസൂര് ബസ് കൂടെ വന്നു.കർണാടക വണ്ടി ആണ്.അതും ഫുൾ. 5 ആയപ്പോൾ ആദ്യത്തെ മൈസൂർ ഫാസ്റ്റ് എത്തി.കുറെ ആൾക്കാർ അതിൽ കയറി.ഇനി 5.40 നു ആണ് അടുത്ത വണ്ടി.അത് വന്നപ്പോൾ കയറി.വണ്ടി ഫുൾ ആണ്. രാവിലെ ആയ കൊണ്ട് ഷട്ടർ എല്ലാം താഴ്ത്തി ഇട്ടിരിക്കുന്നു.എനിക്ക് വിൻഡോ സീറ്റ് അല്ല കിട്ടിയതും.അത് കൊണ്ട് കുറച്ചു നേരം ഉറങ്ങി. ഉണർന്നപോൾ വിരാജ്പെട്ട ആയി.മൈസൂർ എത്തിയപ്പോളും നല്ല ഉറക്കം വരുന്നുണ്ടാരുന്നു.അത് കൊണ്ട് നേരെ മൈസൂർ - ബാംഗ്ലൂർ വോൾവോയിൽ ഇരുന്നു ഉറങ്ങി ബാംഗ്ലൂർ എത്തി.
കോയമ്പത്തൂർ-ഊട്ടി- സുൽത്താൻ ബത്തേരി വണ്ടിയുടെ സമയം.
2100 കോവൈ ഗാന്ധിപുരം
2210 മേട്ടുപ്പാളയം
2250 കല്ലാർ
2355 കുനൂർ
0045 ഊട്ടി
0145 നടുവട്ടം
0215 ഗൂടല്ലൂർ
0310 ബത്തേരി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ