2020 സെപ്റ്റംബർ 15, ചൊവ്വാഴ്ച

ആദ്യത്തെ വോൾവോ യാത്ര

 ബാംഗ്ലൂർ വന്നതിൽ പിന്നെ ഫേസ്ബുക്കിലെ കെ എസ്  ആർ ടി സി ഗ്രൂപ്പിൽ ആക്റ്റീവ് ആണ്.ആക്റ്റീവ് എന്ന് വെച്ചാൽ ആരേലും അപ്‌ലോഡ്‌ ചെയ്യുന്ന പടത്തിന് ലൈക്‌ അടിക്കുക.ബാംഗ്ലൂർ വണ്ടികളുടെ ഫോട്ടോ ഇട്ടാൽ കമന്റ്‌ അടിക്കുക,പാല,പൊൻകുന്നം  ഡിപ്പോ വണ്ടികളെ  കുറിച് സംസാരിക്കുക ഇവയൊക്കെയാണ് പണി.ഇതിൽ ഒന്നിനെ കുറിച്ചും വല്യ അറിവൊന്നും ഇല്ല.എന്നാലും തട്ടി വിടും.
                            അങ്ങനെ ആണ് ഒരു ദിവസം ഗ്രൂപ്പിൽ അവന്റെ ഫോട്ടോ കണ്ടത്.ശരിക്കും അവനല്ല,അവളാണ്.അഴകളവുകൾ ചേർത്ത് നിർമ്മിച്ച ഒരു സുന്ദരി.കണ്ടപ്പോളേ  ഇഷ്ടപ്പെട്ടു.ഇനി അവളുമായി,അവളോടൊപ്പം ഒരു യാത്ര.അതാണ് സ്വപ്നം.സ്വപ്‌നങ്ങൾ എല്ലാം യാഥാർത്ഥ്യം ആകാറില്ല എന്നറിയാം.എന്നാലും മനസ്സിൽ എന്തോ അവളുടക്കിപ്പോയി.തിരുവനന്തപുരം കാരി ആണ്. കെ എസ്  ആർ  ടി സി ഗരുഡ.ഓണ്‍ലൈൻ ബുകിംഗ് സൈറ്റിൽ കയറി നോക്കി.കോട്ടയം വഴി അല്ല.എറണാകുളം-ആലപ്പുഴ വഴി ആണ്.വീട്ടിൽ പോകാൻ എനിക്ക് അതിൽ യാത്ര ചെയ്യേണ്ട കാര്യം ഇല്ല. തൃശൂർ അല്ലേൽ എറണാകുളം വീണ്ടും വണ്ടി മാറി കേറി വേണം വീട്ടിൽ പോകാൻ.അതിനു മടി ഉണ്ടായിട്ടല്ല.ഇവൾ  ആ സ്റ്റാൻടുകളിൽ  എത്തുന്നത് 2 നും 3 നും ഒക്കെ ആണ്.ആ സമയത്ത് പാല വണ്ടി കാണണം എന്നില്ല.കോട്ടയം പോയി വീട്ടിൽ  എത്തുമ്പോൾ മടുപ്പാണ്.അതി രാവിലെ വണ്ടി മാറി കേറാൻ മടി ആണ്.
                                വോൾവോയിൽ ഒരു യാത്ര സ്വപ്നം കണ്ടിരിക്കുന്ന സമയത്താണ് കൂടെ താമസിക്കുന്ന ഒരുത്തനു എറണാകുളത്ത് വെച്ച് ഇന്റർവ്യൂ.ആലപ്പുഴക്കാരനായ അവനു വീട്ടിൽ പോയിട്ട് വേണം ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ. അവനു വീട്ടില് പോകാൻ ഗരുഡ മാത്രമേ ഉള്ളൂ .അല്ലേൽ  പ്രൈവറ്റ് വണ്ടി നോക്കണം.അവനു ഗരുഡേൽ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു.അപ്പോഴാണ് എനിക്ക് ആ ബുദ്ധി ഉദിച്ചത്.എഞ്ചിനീയറിംഗ് സപ്ലി എഴുതിക്കൊണ്ടിരിക്കുന്ന വിഷയം വീണ്ടും തോറ്റു.ഒരു തവണ കൂടെ  എഴുതുന്നതിനു മുൻപ് റീവാല്യുവേഷന് കൊടുത്തു നോക്കാം.കാര്യം ഒന്നും ഉണ്ടാകാൻ ചാൻസ് ഇല്ല.എന്നാലും വീട്ടിൽ ഒക്കെ പോയി വരാം.
                                  ഞായറാഴ്ച ആയ കൊണ്ട് ബസേൽ സീറ്റ്‌ കാലി  ഉണ്ട്.നേരെ സീറ്റ്‌ റിസേർവ് ചെയ്തു. അങ്ങനെ ആദ്യത്തെ ഗരുഡ യാത്ര.എറണകുളത്തേക്ക് ആണ് ടിക്കറ്റ്‌.., ടിക്കറ്റ്‌ എടുത്തു കഴിഞ്ഞപ്പോൾ ഒരു സംശയം.ഈ ബസ്‌ ഫ്ലൈ ഓവർ വഴി പോകുന്നതാണ് കണ്ടിട്ടുള്ളത്.ഇന്നും അങ്ങനെ ആണോ??ഇ സിറ്റി ആണ് ബോർഡിംഗ് പോയിന്റ്‌ വെച്ചിരിക്കുന്നത്.സംശയം ആയി.നേരെ ഫേസ്ബുക്ക്‌ ഗ്രൂപ്പിൽ പോസ്റ്റി .ബാംഗ്ലൂർ ഓഫീസിലെ നമ്പർ കിട്ടി.അവിടെ വിളിച്ചപ്പോൾ വോൾവോ ബസേൽ ഓരോ ഫോണ്‍ ഉണ്ട് അതേൽ വിളിക്കാൻ പറഞ്ഞു. അവിടെ വിളിച്ചപ്പോൾ പിന്നെ വിളിച്ചു പറയാം എന്ന് മറുപടി കിട്ടി.എന്തായാലും  കഴിഞ്ഞപ്പോൾ ബസ്‌ ഫ്ലൈ ഓവർ വഴി ആണ് വരുന്നത് , ടോൾ ഗേറ്റിൽ വരണം എന്ന് പറഞ്ഞു.
                                5.30 ആയപ്പോൾ തൊട്ടു ടോൾ ഗേറ്റിൽ ഞങ്ങൾ രണ്ടു പേരും കാത്തു  നിൽപ്പ്  തുടങ്ങി. അവസാനം ഫ്ലൈ ഓവർ  ഇറങ്ങി കുണുങ്ങി കുണുങ്ങി അവൾ ടോൾ ഗേറ്റിൽ എത്തി. ടോൾ കൊടുത്ത ശേഷം ആണ് ഞങ്ങൾ കയറിയത്.വണ്ടിയിൽ കുറെ ആൾക്കാർ ഉണ്ട്.സിനിമ ഇട്ടിട്ടുണ്ട്.ഇതിനു മുൻപ് കല്ലടയുടെ വോൾവോ യിൽ കയറിയപ്പോൾ പുതപ്പ് കിട്ടിയിരുന്നു.ഐരാവതിൽ വെള്ളവും.ഇതിൽ ഒന്നും കിട്ടിയില്ല.എന്തായാലും ac  ഇട്ടിട്ടുണ്ട്.തണുപ്പും അടിച്ചു സിനിമയും കണ്ടു യാത്ര തുടങ്ങി. നല്ല സ്പീഡിൽ ആണ് പോകുന്നത്.സേലം ഇറങ്ങാൻ ആരോ ഉണ്ടാരുന്നു,കുറച്ചു കഴിഞ്ഞപ്പോൾ ഭക്ഷണം കഴിക്കാൻ നിർത്തി . നേരത്തെ കഴിക്കാൻ കയറിയിട്ടുള്ള കടയാണ്.ഫുഡ്‌ അത്ര നല്ലതല്ല.എങ്കിലും കഴിക്കാതെ പറ്റില്ലല്ലോ.വീണ്ടും യാത്ര തുടങ്ങി.
                           ആദ്യത്തെ സിനിമ തീർന്നു.അടുത്ത സിനിമ ഇട്ടിട്ടുണ്ട്.കുറച് പേർ സിനിമ കാണുന്നുണ്ട്.ഇനി ഒരിടത്തും സ്റ്റോപ്പ്‌ ഇല്ല എന്ന് തോന്നുന്നു.