2021, ഒക്‌ടോബർ 17, ഞായറാഴ്‌ച

പഞ്ചിക്കല്ലിൽ എന്തുണ്ട് കാണാൻ

 ട്രാൻസ്ഫർ കൊണ്ട് അമ്മാനം ആടുന്ന ബാങ്ക് ജീവിതത്തിന്റെ ഒരു ഭാഗം തീർക്കാൻ തിരഞ്ഞെടുത്ത സ്ഥലം ആണ് കാസറഗോഡ്. ചോദിച്ചു വാങ്ങിയ പോസ്റ്റിങ്ങ്‌ എന്ന് പറയാവുന്ന തരത്തിൽ ഉള്ളത്. ചെന്നൈ എന്നാ മഹാ നഗരത്തിൽ നിന്നും ഉദുമ എന്നാ വില്ലജ് ലേക്ക് ഉള്ള പറിച്ചു നടീൽ.


ഇവിടെ ഒരു വീട് കണ്ടെത്തി സാധനങ്ങൾ എല്ലാം ചെന്നൈ നിന്നും അയച്ച ശേഷം കഴിഞ്ഞ ശനിയാഴ്ച കാസറഗോഡ് എത്തി. ശനി ഞായർ രണ്ട് ദിവസം വെറുതെ കിടക്കുന്നു. ഞായറാഴ്ച സാധനങ്ങൾ എത്തിയേക്കും. ശനിയാഴ്ച എങ്ങനെ സമയം കളയണം എന്നതിനെ കുറിച് സംശയം ഇല്ലായിരുന്നു.


ഏതേലും ആന വണ്ടിയിൽ കയറി സ്റ്റാൻഡിൽ ഇറങ്ങുക. എങ്ങോട്ടേലും പോകുന്ന ബസിൽ കയറി, ആ ബസ് പോകുന്നിടത്തോളം പോയി തിരിച്ചു വരുക. സാധനം എടുക്കാൻ ചെന്നൈ പോകുന്നതിന് മുൻപുണ്ടാരുന്ന ഞായറാഴ്ച ചെയ്തതും ഇതേ പരിപാടി ആയിരുന്നു. ഉച്ച സമയം ആയപ്പോഴേക്കും സ്റ്റാൻഡിൽ എത്തി. ഒരു തലപ്പാടി ബസിൽ കയറി തലപ്പാടി ഇറങ്ങി അതേ വണ്ടിക് തിരിച്ചു വന്നു.


ഇന്നും അതേ പ്ലാൻ തന്നെ ആണ്. അങ്ങനെ സ്റ്റാൻഡിൽ എത്തി. അടുത്തുള്ള കോഫി ഹോസ്സിലേക് പോയി പൊറോട്ടയും മുട്ട റോസ്സ്റ്റും കഴിച്ചു വീണ്ടും സ്റ്റാൻഡിൽ. ആദ്യം കണ്ട വണ്ടി പഞ്ചിക്കൽ LS. പിന്നെ ഒരു പെർള അടുക്കസ്ഥല LS. പഞ്ചിക്കലിന് പാലായിൽ നിന്നും ബസ് ഉണ്ട്. അങ്ങനെ ആ സ്ഥലം കേട്ടിട്ടുണ്ട്. പെർള ക്കു ഈ അടുത്ത കാലം മുതൽ കുമിളി നിന്നും ബസ് തുടങ്ങിയിട്ടുണ്ട്.

ഇനി ഇതിൽ ഇത് ബസിൽ പോകണം എന്നാ. കുറച്ചു സമയം ആ സ്റ്റാൻഡിൽ കറങ്ങി നടന്നു. അപ്പോഴേക്കും പഞ്ചിക്കൽ ബസിന്റെ ഡ്രൈവർ എത്തി. ബസ് ഇന്റെ ടൈമിംഗ് ഒക്കെ ചോദിച്ചു മനസിലാക്കി. അങ്ങോട്ടും ഒന്നര മണിക്കൂർ ഇങ്ങോട്ടും ഒന്നര മണിക്കൂർ. പിന്നെ ഒരു അര മണിക്കൂർ അടുത്ത വെയ്റ്റിംഗും.. പെർള ആണെങ്കിലും ഏതാണ്ട് ഇതേ പോലെ തന്നെ.എനിക്ക് എവിടെ പോയാലും സമയം കളയണം എന്ന് പറഞ്ഞപ്പോൾ, പഞ്ചിക്കൽ പോരെ, അതാണ് കുറച്ചു കാടും മലയും കാണാൻ നല്ലത് എന്ന് പറഞ്ഞു. അതേ പോലെ രാവിലെ പോയപ്പോൾ കർണാടക ടെ വക rtpcr ചെക്കിങ് ഉണ്ടാരുന്നു എന്നും പറഞ്ഞു. അത് സാരമില്ല പോരെ തിരിച്ചു പോരും എന്ന് പറയാം എന്നും പറഞ്ഞു നേരെ അതിൽ കേറി.

സീറ്റ്‌ നമ്പർ 2 തന്നെ പിടിച്ചു. ടിക്കറ്റ് എടുത്തപ്പോൾ കണ്ടക്ടറും rtpcr നോക്കുന്നുണ്ട് എന്ന് പറഞ്ഞു.

അങ്ങനെ യാത്ര തുടങ്ങി.. ചെർക്കള ബോവിക്കാനം മുള്ളേരിയ ഒക്കെ കടന്നു പഞ്ചിക്കൽ എത്തി.മുള്ളേരിയ എത്തിയപ്പോൾ സീറ്റ്‌ നമ്പർ 51 ലേക്ക് മാറി.അവർ പറഞ്ഞ പോലെ തന്നെ പച്ചപ്പും ഹരിതാഭയും നിറഞ്ഞ റൂട്ട്.


പഞ്ചിക്കൽ എത്തുന്നതിനു മുൻപ് തന്നെ കർണാടക യുടെ ചെക്ക് പോസ്റ്റ്‌ ഉണ്ട്. ബാരിയർ വെച്ച് ക്ലോസ് ചെയ്താണ് പരിശോധന. എന്ത് കൊണ്ടോ അപ്പോൾ ഒന്നും ചോദിച്ചില്ല.. അങ്ങനെ നേരെ പഞ്ചിക്കൽ പോയിറങ്ങി. 20 മിനിറ്റ് ബ്രേക്ക്‌ ഉണ്ട്..

വണ്ടിയിൽ നിന്നും പുറത്തിറങ്ങി നിന്നു.പഞ്ചിക്കലിൽ കാണാൻ എന്തുണ്ട് എന്ന് ചോദിച്ചാൽ ഒരു ചെറിയ കട, നാലോ അഞ്ചോ ലോട്ടറി കടകൾ പിന്നെ ഒരു പലചരക്കു കടയും.. പിന്നെ ubc ടെ ഒരു ബസ്.വണ്ടിയുടെ ഫ്രണ്ട് ഡോർ തുറക്കുന്നില്ലായിരുന്നു. അടുത്തുള്ള റബ്ബർ തോട്ടത്തിൽ കയറി ഡ്രൈവർ ഒരു കമ്പി എടുത്ത് അത് തുറന്നു കെട്ടി വെച്ചു.

കുറച്ചു ആൾകാർ ബസ് കാത്ത് നിൽപുണ്ടായിരുന്നു. അവരെല്ലാം സീറ്റ്‌ പിടിച്ചു. ഇരുന്ന സീറ്റിൽ ബാഗ് വെച്ചിട്ടാണ് പുറത്തേക്കിറങ്ങിയത്. ഡ്രൈവറിനെ പരിചയപെട്ടു. മംഗലാപുരം റൂട്ട് ഓടുന്ന ഡ്രൈവർ ആണ്. മംഗലാപുരം ഓടാൻ തുടങ്ങാത്ത കൊണ്ട് ഇതിൽ ഓടുന്നു. പിന്നെ ബാങ്കിൽ ആണ് ജോലി എന്നറിഞ്ഞപ്പോൾ ലോണിനെ കുറിച് സംശയം. ഇതിനിടയിൽ ധാരാളം സ്കൂൾ കുട്ടികൾ വന്നു ബസിൽ കേറുന്നുണ്ട്. അങ്ങനെ 220 ആയപ്പോൾ അവിടുന്നു പോന്നു. മുള്ളേരിയ ആയപ്പോൾ തലക്കൽ ഒരു പ്രൈവറ്റ്. പിന്നെ കുറെ നേരം അവിടെ കിടന്നു ഗ്യാപ് ഉണ്ടാക്കി ആണ് പോന്നത്.

ഇനി പെർള പോകുന്നുണ്ടോ, ഈ വണ്ടി ചെന്ന് 10 മിനിറ്റിൽ പെർള വണ്ടി ഉണ്ടെന്ന്. അതിൽ പോയാൽ ഒരു 730 ആകുമ്പോൾ തിരിച്ചു വരാമെന്നു പറഞ്ഞു. ഇനി പോയാൽ തിരിച്ചു വരുമ്പോൾ ഉദുമ വണ്ടി ഇല്ലേൽ ഓട്ടോ പിടിച്ചു പോകേണ്ടി വരും എന്നതിനാൽ അത് ഉപേക്ഷിച്ചു. ഇനി ഒരിക്കൽ പോകാം എന്നും പറഞ്ഞു അടുത്ത കാഞ്ഞങ്ങാട് ബസിൽ കേറി വീട്ടിലേക് പോയി.

2020, സെപ്റ്റംബർ 15, ചൊവ്വാഴ്ച

ആദ്യത്തെ വോൾവോ യാത്ര

 ബാംഗ്ലൂർ വന്നതിൽ പിന്നെ ഫേസ്ബുക്കിലെ കെ എസ്  ആർ ടി സി ഗ്രൂപ്പിൽ ആക്റ്റീവ് ആണ്.ആക്റ്റീവ് എന്ന് വെച്ചാൽ ആരേലും അപ്‌ലോഡ്‌ ചെയ്യുന്ന പടത്തിന് ലൈക്‌ അടിക്കുക.ബാംഗ്ലൂർ വണ്ടികളുടെ ഫോട്ടോ ഇട്ടാൽ കമന്റ്‌ അടിക്കുക,പാല,പൊൻകുന്നം  ഡിപ്പോ വണ്ടികളെ  കുറിച് സംസാരിക്കുക ഇവയൊക്കെയാണ് പണി.ഇതിൽ ഒന്നിനെ കുറിച്ചും വല്യ അറിവൊന്നും ഇല്ല.എന്നാലും തട്ടി വിടും.
                            അങ്ങനെ ആണ് ഒരു ദിവസം ഗ്രൂപ്പിൽ അവന്റെ ഫോട്ടോ കണ്ടത്.ശരിക്കും അവനല്ല,അവളാണ്.അഴകളവുകൾ ചേർത്ത് നിർമ്മിച്ച ഒരു സുന്ദരി.കണ്ടപ്പോളേ  ഇഷ്ടപ്പെട്ടു.ഇനി അവളുമായി,അവളോടൊപ്പം ഒരു യാത്ര.അതാണ് സ്വപ്നം.സ്വപ്‌നങ്ങൾ എല്ലാം യാഥാർത്ഥ്യം ആകാറില്ല എന്നറിയാം.എന്നാലും മനസ്സിൽ എന്തോ അവളുടക്കിപ്പോയി.തിരുവനന്തപുരം കാരി ആണ്. കെ എസ്  ആർ  ടി സി ഗരുഡ.ഓണ്‍ലൈൻ ബുകിംഗ് സൈറ്റിൽ കയറി നോക്കി.കോട്ടയം വഴി അല്ല.എറണാകുളം-ആലപ്പുഴ വഴി ആണ്.വീട്ടിൽ പോകാൻ എനിക്ക് അതിൽ യാത്ര ചെയ്യേണ്ട കാര്യം ഇല്ല. തൃശൂർ അല്ലേൽ എറണാകുളം വീണ്ടും വണ്ടി മാറി കേറി വേണം വീട്ടിൽ പോകാൻ.അതിനു മടി ഉണ്ടായിട്ടല്ല.ഇവൾ  ആ സ്റ്റാൻടുകളിൽ  എത്തുന്നത് 2 നും 3 നും ഒക്കെ ആണ്.ആ സമയത്ത് പാല വണ്ടി കാണണം എന്നില്ല.കോട്ടയം പോയി വീട്ടിൽ  എത്തുമ്പോൾ മടുപ്പാണ്.അതി രാവിലെ വണ്ടി മാറി കേറാൻ മടി ആണ്.
                                വോൾവോയിൽ ഒരു യാത്ര സ്വപ്നം കണ്ടിരിക്കുന്ന സമയത്താണ് കൂടെ താമസിക്കുന്ന ഒരുത്തനു എറണാകുളത്ത് വെച്ച് ഇന്റർവ്യൂ.ആലപ്പുഴക്കാരനായ അവനു വീട്ടിൽ പോയിട്ട് വേണം ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ. അവനു വീട്ടില് പോകാൻ ഗരുഡ മാത്രമേ ഉള്ളൂ .അല്ലേൽ  പ്രൈവറ്റ് വണ്ടി നോക്കണം.അവനു ഗരുഡേൽ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു.അപ്പോഴാണ് എനിക്ക് ആ ബുദ്ധി ഉദിച്ചത്.എഞ്ചിനീയറിംഗ് സപ്ലി എഴുതിക്കൊണ്ടിരിക്കുന്ന വിഷയം വീണ്ടും തോറ്റു.ഒരു തവണ കൂടെ  എഴുതുന്നതിനു മുൻപ് റീവാല്യുവേഷന് കൊടുത്തു നോക്കാം.കാര്യം ഒന്നും ഉണ്ടാകാൻ ചാൻസ് ഇല്ല.എന്നാലും വീട്ടിൽ ഒക്കെ പോയി വരാം.
                                  ഞായറാഴ്ച ആയ കൊണ്ട് ബസേൽ സീറ്റ്‌ കാലി  ഉണ്ട്.നേരെ സീറ്റ്‌ റിസേർവ് ചെയ്തു. അങ്ങനെ ആദ്യത്തെ ഗരുഡ യാത്ര.എറണകുളത്തേക്ക് ആണ് ടിക്കറ്റ്‌.., ടിക്കറ്റ്‌ എടുത്തു കഴിഞ്ഞപ്പോൾ ഒരു സംശയം.ഈ ബസ്‌ ഫ്ലൈ ഓവർ വഴി പോകുന്നതാണ് കണ്ടിട്ടുള്ളത്.ഇന്നും അങ്ങനെ ആണോ??ഇ സിറ്റി ആണ് ബോർഡിംഗ് പോയിന്റ്‌ വെച്ചിരിക്കുന്നത്.സംശയം ആയി.നേരെ ഫേസ്ബുക്ക്‌ ഗ്രൂപ്പിൽ പോസ്റ്റി .ബാംഗ്ലൂർ ഓഫീസിലെ നമ്പർ കിട്ടി.അവിടെ വിളിച്ചപ്പോൾ വോൾവോ ബസേൽ ഓരോ ഫോണ്‍ ഉണ്ട് അതേൽ വിളിക്കാൻ പറഞ്ഞു. അവിടെ വിളിച്ചപ്പോൾ പിന്നെ വിളിച്ചു പറയാം എന്ന് മറുപടി കിട്ടി.എന്തായാലും  കഴിഞ്ഞപ്പോൾ ബസ്‌ ഫ്ലൈ ഓവർ വഴി ആണ് വരുന്നത് , ടോൾ ഗേറ്റിൽ വരണം എന്ന് പറഞ്ഞു.
                                5.30 ആയപ്പോൾ തൊട്ടു ടോൾ ഗേറ്റിൽ ഞങ്ങൾ രണ്ടു പേരും കാത്തു  നിൽപ്പ്  തുടങ്ങി. അവസാനം ഫ്ലൈ ഓവർ  ഇറങ്ങി കുണുങ്ങി കുണുങ്ങി അവൾ ടോൾ ഗേറ്റിൽ എത്തി. ടോൾ കൊടുത്ത ശേഷം ആണ് ഞങ്ങൾ കയറിയത്.വണ്ടിയിൽ കുറെ ആൾക്കാർ ഉണ്ട്.സിനിമ ഇട്ടിട്ടുണ്ട്.ഇതിനു മുൻപ് കല്ലടയുടെ വോൾവോ യിൽ കയറിയപ്പോൾ പുതപ്പ് കിട്ടിയിരുന്നു.ഐരാവതിൽ വെള്ളവും.ഇതിൽ ഒന്നും കിട്ടിയില്ല.എന്തായാലും ac  ഇട്ടിട്ടുണ്ട്.തണുപ്പും അടിച്ചു സിനിമയും കണ്ടു യാത്ര തുടങ്ങി. നല്ല സ്പീഡിൽ ആണ് പോകുന്നത്.സേലം ഇറങ്ങാൻ ആരോ ഉണ്ടാരുന്നു,കുറച്ചു കഴിഞ്ഞപ്പോൾ ഭക്ഷണം കഴിക്കാൻ നിർത്തി . നേരത്തെ കഴിക്കാൻ കയറിയിട്ടുള്ള കടയാണ്.ഫുഡ്‌ അത്ര നല്ലതല്ല.എങ്കിലും കഴിക്കാതെ പറ്റില്ലല്ലോ.വീണ്ടും യാത്ര തുടങ്ങി.
                           ആദ്യത്തെ സിനിമ തീർന്നു.അടുത്ത സിനിമ ഇട്ടിട്ടുണ്ട്.കുറച് പേർ സിനിമ കാണുന്നുണ്ട്.ഇനി ഒരിടത്തും സ്റ്റോപ്പ്‌ ഇല്ല എന്ന് തോന്നുന്നു.

2013, ഓഗസ്റ്റ് 24, ശനിയാഴ്‌ച

ഒരു ഊട്ടി ട്രിപ്പ്‌

                                                                       മാസത്തിൽ ഒരിക്കൽ കേരളത്തിൽ വന്നില്ലെങ്കിൽ മനസിന്‌ എന്തോ പോലെ ആണ്.എനിക്ക് വീട്ടിൽ പോകണം എന്നോ വീട്ടുകാരെ കാണണം എന്നോ ഇല്ല.വെറുതെ വണ്ടിയേൽ കേറി യാത്ര ചെയ്യണം, അത്രയേ ഉള്ളു. അകെ അറിയാവുന്ന ഭാഷ മലയാളം  ആയ  കൊണ്ട് എല്ലാ മാസവും കേരള ട്രിപ്പ്‌ പതിവാണ്.ഭാഷ അറിയാത്ത സ്ഥലങ്ങളിൽ  പോയി കഷ്ടപെടുന്നതിലും നല്ലതല്ലേ സ്വന്തം നാട്ടിൽ.
                                               ഇത്തവണത്തെ യാത്രയും വീട്ടിലേക്കായിരുന്നില്ല .കോളേജിൽ ഒന്നിച്ചു പഠിച്ച ഒരു പാവം കമിതാക്കളുടെ നിക്കാഹ്. ചെറുക്കനും  പെണ്ണും കല്യാണത്തിന് വിളിച്ചു.പ്രത്യേകിച്ച് പണി ഒന്നും ഇപ്പോഴും ഇല്ല.എന്നാൽ പിന്നെ പോയേക്കാം എന്ന് തീരുമാനിച്ചു.ബാംഗ്ലൂർ നിന്ന് ഒരു കൂട്ടുകാരാൻ കൂടെ ഉണ്ട്.അങ്ങനെ ഞാനും അവനും കേരളത്തിലേക് തിരിച്ചു.അങ്ങോട്ടുള്ള യാത്ര വളരെ എകണോമിക്കൽ ആണ്.ട്രെയിനിൽ സെക്കന്റ്‌ ക്ലാസ്സ്‌ ടിക്കറ്റ്‌..., അത് കൊണ്ട് അങ്ങോട്ടുള്ള യാത്രയെ പറ്റി ഒന്നും പറയാൻ ഇല്ല.
                                  കല്യാണത്തിന് പോകാൻ  തീരുമാനിക്കുന്നതിന് കുറച്ചു ദിവസം മുന്പ് കെ എസ ആർ  ടി സി ടെ ഫേസ് ബുക്ക്‌ ഗ്രൂപ്പിൽ ഊട്ടി വഴി പോകുന്ന ഒരു ബസിന്റെ പടം കണ്ടു.അപ്പോൾ തോന്നി അതേൽ ഒന്ന് കേറണം എന്ന്.പിറ്റേന്ന് തന്നെ ഗ്രൂപ്പിൽ നിന്നും  ഈ വണ്ടിയുടെ ഡീറ്റൈൽസ് പൊക്കി.സുൽത്താൻ ബത്തേരി- ഊട്ടി-കോയമ്പത്തൂർ  സൂപ്പർ എക്സ്പ്രസ്സ്‌ ആണ്. ഒരു ട്രിപ്പ്‌  മാത്രമേ ഉള്ളൂ.രാവിലെ 8 നു ബത്തേരി വിടും.കോയമ്പത്തൂർ നിന്നും രാത്രി 9 ന് തിരിച്ചു പോരും.എനിക്ക് പറ്റിയ സമയം രാത്രി 9 ന്റെ ആണ്.പോകുന്നതിനു മുൻപ്  തന്നെ ഞാൻ ഞായറാഴ്ച രാത്രി 9 ന്റെ വണ്ടിക്ക് ഒരു സീറ്റ്‌ റിസേർവ്  ചെയ്തിരുന്നു.അത് കൊണ്ട് 9 ആകുമ്പോഴേക്കും കോവൈ എത്തണം .
                                                       വളരെ സന്തോഷപൂർവ്വം നിക്കാഹിൽ പങ്കെടുത്തു.3 മണി ആയപ്പോൾ കൂട്ടുകാർ  പെരുമ്പാവൂർ ടൌണിൽ വിട്ടു.അവിടെ നിന്ന് നടന്നു സ്റ്റാൻഡിൽ എത്തി.നോക്കിയപ്പോൾ ഒരു കോഴിക്കോട് സൂപ്പർ ഫാസ്റ്റും ഒരു തൃശൂർ സൂപ്പറും ഉണ്ടായിരുന്നു. സാധാരണ  ആരുന്നേൽ ഞാൻ കുറെ  ബസിനെ നോക്കി നിന്നേനെ. ഇന്ന് ഞാൻ സമയവും ആയുള്ള മത്സരത്തിൽ ആണ്.ഏതു ബസ്‌ ആണോ ആദ്യം പോകുന്നത് അതേൽ കേറാം  എന്ന് വെച്ചു . കഴിഞ്ഞ തവണ ഏറണാകുളത്ത് നിന്ന് തൃശൂർ പോകാനായി ആദ്യം ഓടിക്കേറിയ എക്സ്പ്രസ്സ്‌ എന്നെ ചതിച്ചു സ്റ്റാന്റ് പിടിച്ചതിൽ നിന്നും പഠിച്ച പാഠം.
                                എന്തായാലും ഞാൻ നോക്കി നിക്കേ തന്നെ തൃശൂർ വണ്ടിടെ ഡ്രൈവർ കേറി.എന്റെ സ്ഥിരം നമ്പർ ആയ എടുക്കാൻ തുടങ്ങുന്ന വണ്ടിയിൽ കേറുന്ന പരിപാടി ഇവിടെയും ഉപയോഗിച്ചു. വാതിൽ  അടക്കാൻ കണ്ടക്ടർ തുടങ്ങിയപ്പോഴേക്കും ഓടി വാതിക്കൽ എത്തി. അല്ലേലും  ഇടിച്ചു കുത്തി ആളുള്ള വണ്ടിയിൽ കേറാൻ നല്ല ഇതാണ്. നേരത്തെ കേറി നടുക്കെങ്ങാനും  പെട്ടാൽ തീർന്നു . ഒരു മാതിരി swasam mutti പരുവം ആകും.
                                          എനിക്ക് കോയമ്പത്തൂർ ഏതാണ ഇനി 5.45 മണിക്കൂർ കൂടെ ഉണ്ട്.എന്തായാലും തൃശൂർ ടിക്കറ്റ്‌ എടുത്തു, മൈൽകുറ്റികളും നോക്കി ഇരുപ്പായി. എങ്ങനെയെങ്കിലും കോയമ്പത്തൂർ എത്തണം.ആദ്യമേ തന്നെ കെ എസ്  ആർ  ടി സി ക്ക് പത്തു അറുപത് രൂപ സംഭാവന നല്കി കഴിഞ്ഞു.ഈ ടിക്കറ്റ്‌ കൂടെ വേസ്റ്റ് ആയാൽ ഈ ടിക്കറ്റ്‌ കാശും പോയിക്കിട്ടും. എന്തായാലും വണ്ടി നല്ല സ്പീഡിൽ ആണ് പോകുന്നത്. മൊബൈൽ വെച്ച് തൃശൂർ കോയമ്പത്തൂർ ദൂരം നോക്കി ആവെരെജ് സ്പീഡ് ഒക്കെ വെച്ച കണക്കു കൂട്ടി എടുത്തപ്പോൾ സമാധാനം ആയി.8.15-8.30 നും ഇടക്ക് ഞാൻ കോവൈ എത്തും. .9 നു പിന്നെയും അര മണിക്കൂർ  ബാക്കി.
                                         അങ്ങനെ 4.30 നു തൃശൂർ എത്തി.അപ്പോഴാണ് അടുത്ത പ്രശ്നം. ടിക്കറ്റ്‌ പ്രിൻറ് എടുത്തിട്ടില്ല.എന്റെ അഹങ്കാരം ആണ്.ബംഗ്ലൂരിൽ വീട്ടിൽ പ്രിൻറർ ഉൾപ്പെടെ  ഉള്ളപ്പോൾ ആണ് ഈ ധിക്കാരം നടത്തിയത്. തൃശൂരിൽ ആകെ  പോയിട്ടുള്ളത് സ്റ്റാൻഡിൽ ആണ്.ബസുകൾ സ്റ്റാൻഡിൽ കേറുന്നത് കൊണ്ട് ആ സ്റ്റാന്റ് അറിയാം. ആ ഞാൻ ഒരു ഞായറാഴ്ച അവിടെ ഒരു നെറ്റ് കഫെ കണ്ടു പിടിച്ചു പ്രിന്റ്‌ എടുക്കണം. അങ്ങനെ ഞാൻ തെക്കോട്ടും വടക്കോട്ടും നടക്കാൻ തുടങ്ങി.എല്ലാ  അടച്ചിട്ടിരിക്കുന്നു.
                                 സ്റ്റാൻഡിൽ നിന്നും ബസ്‌ ഇറങ്ങുന്ന വഴിയെ ഞാനും ഇറങ്ങി.നേരെ വലത്തോട്ട് വെച്ച് പിടിച്ചു.ഒത്തിരി പിടിപ്പിക്കുന്നെനു മുന്നേ ഒരു ട്രാഫിക്‌ സിഗ്നൽ കണ്ടു.പിന്നെ അവിടെ നിന്നും നടന്നു.അവസാനം  ഒരു മൊബൈൽ കടക്കാരനോട് കഫെ ഉണ്ടോ എന്ന് ചോദിച്ചു. ഉണ്ടെങ്കിൽ ഈ കെട്ടിടത്തിന്റെ ബാക്ക് സൈഡിൽ കാണും എന്ന് പറഞ്ഞു.ഇപ്പോൾ സമയം 4.50. സമയവും ആയി ഉള്ള ഒരു മത്സരം ഫോട്ടോ ഫിനിഷിലെക്കാന്നു  തോന്നുന്നു. അവസാനം ആ ചേട്ടൻ പറഞ്ഞ പോലെ ഒരു കഫെ കണ്ടെത്തി.നേരെ കേറി ബ്രൌസ് ചെയ്യണം എന്ന് പറഞ്ഞപ്പോൾ ഒരു കമ്പ്യൂട്ടർ ഓണ്‍ ആക്കാൻ അവിടെ ഉള്ള പയ്യനോട് പറഞ്ഞു.എനിക്കൊരു ടിക്കറ്റ്‌ പ്രിൻറ് മാത്രം മതി എന്ന് പറഞ്ഞപ്പോൾ അത് ഫ്രണ്ടിലെ കമ്പ്യൂട്ടറിൽ നിന്നും എടുക്കാം എന്ന് പറഞ്ഞു. പ്രിന്റ്‌ കിട്ടിയ സന്തോഷത്തിൽ നേരെ ഒരു ഓട്ടോയിൽ സ്ടാണ്ടിലെത്തി.ഇനി പാലക്കാട്ടേക്ക്.
                                         അങ്ങെനെ പാലക്കാട്‌ വണ്ടി നോക്കി നിക്കുമ്പോൾ ഒരു തമിഴ്നാട്‌ വണ്ടി വരുന്നു.കോവൈ ബോർഡ്‌ ആണ്.അതാണേൽ നേരെ കോവൈ പോകാമല്ലോ എന്നോർത്ത് അതേൽ കേറി.പക്ഷെ കുറെ സമയം കഴിഞ്ഞിട്ടും വണ്ടി എടുക്കുന്നില്ല.ഒരു പാലക്കാട്‌ വണ്ടി പോയി.അടുത്ത സൂപ്പർ ഫാസ്റ്റ് വന്നു കിടപ്പുണ്ട്. പതുക്കെ ആ സൂപ്പർ റിവേർസ്  വരുന്ന കണ്ടപ്പോൾ പതിവ് സ്റ്റൈലിൽ അതേൽ കേറി.തിരുവനന്തപുരത്ത് നിന്നും വരുന്ന വണ്ടി ആണ്.ഇപ്പോൾ തന്നെ വണ്ടി ലേറ്റ് ആണെന്ന് ആൾക്കാർ പറയുന്നു. കൂടുതൽ ഒന്നും പറയണ്ടല്ലോ റോഡിലേക്ക് ഇറങ്ങി ഉടനെ തന്നെ ഒരു കാറുകാരനുമായി ഉരസി.കാര്യമായി ഒന്നും പറ്റീയില്ലെങ്കിലും വിലപിടിച്ച സമയത്തിൽ 10 മിനിറ്റ് അവിടെ പോയി. അവസാനം ഡ്രൈവറും കണ്ടുക്ടരും പ്രശ്നം സോൾവ്‌ ചെയ്ത് വന്നു വണ്ടി എടുത്തു.ഇപ്പോൾ തന്നെ നല്ല ആണ്.അത് കൊണ്ട് വഴിയിൽ നിന്നും ആരെയും അങ്ങനെ എടുത്തില്ല.ഇറങ്ങനുള്ളവരെ സ്റ്റോപ്പിൽ ഇറക്കി.റോഡ്‌ ഇന്റർനാഷണൽ ക്വാളിറ്റി അയ കൊണ്ട് അവിടെയും നല്ല രീതിയിൽ സമയം പോയി.
                                         അങ്ങനെ 7 ആകാറായപ്പോൾ പാലക്കാട്‌ എത്തി. കോയമ്പത്തൂർ വണ്ടി കിടക്കുന്നിടത്ത് ചെന്നപ്പോൾ പൂരപ്പറമ്പിലെ ആള് .ക്യൂ നിന്നാണ് ബസേൽ കേറുന്നത്. ബസ്‌ ഒന്നും കിടപ്പും ഇല്ല.നല്ല പോലെ വളഞ്ഞു ചുറ്റി കിടക്കുന്ന ആ ക്യൂവിൽ നിന്ന് ബസേൽ കേറുമ്പോൾ ഒരു സമയം ആകും. നിന്ന് പോകാൻ ഉള്ളവരും കുറെ ഉണ്ട്.അപ്പോഴാണ് ഏറണാകുളം ബാംഗ്ലൂർ സൂപ്പർ എക്സ്പ്രസ്സ്‌ വന്നത്. അതേലും നല്ല ഇടി.ഒരു വിധം വലിഞ്ഞു കയറി , കോയമ്പത്തൂർ ടിക്കറ്റ്‌ എടുത്തു.എടുത്തു കഴിഞ്ഞാണ് എപ്പോൾ കോയമ്പത്തൂർ എത്തും എന്ന് ചോദിച്ചത്. 9.30 ആണത്രേ ടൈം.ഇടക്ക് ഭക്ഷണം കഴിക്കാൻ നിർത്തും. വീണ്ടും പണി പാളി.
                      എന്തായാലും ഭക്ഷണം കഴിക്കാൻ നിർത്തിയത് കൊവൈക്ക്  10 കിലോമീറ്റർ പുറകിൽ .അപ്പോൾ തന്നെ ബാഗും എടുത്ത് പുറത്ത് ചാടി. പുറകെ വന്ന തമിൾ നാട് വണ്ടിയേൽ കയറി. അത് കോയമ്പത്തൂർ എത്തുമ്പോൾ 9 ആകും.എന്റെ വണ്ടി അപ്പോൾ പോകുകയും ചെയ്യും. വെറുതെ ടെൻഷൻ അടിച്ചിരുന്നപ്പോൾ ഇതിനെ കുറിച്ച് ഫേസ്ബുക്കിലെ കെ എസ് ആർ  ടി സി ഗ്രൂപ്പിൽ ഇട്ടു. ബത്തേരി വണ്ടി ഉക്കടം  ആണോ ഗാന്ധിപുരം ആണോ കിടക്കുന്നതെന്നറിയണം. അന്സണ്‍ കോയമ്പത്തൂർ ഡിപ്പോയിലെ നമ്പർ തന്നു.വിളിച്ചു ചോദിച്ചപ്പോൾ ഗാന്ധിപുരം ആണ്.ഉക്കടം  വരില്ല പോലും.
                            സമയം 8.55 ഞാൻ വീണ്ടും ഡിപ്പോയിൽ വിളിച്ചു.സീറ്റ്‌ റിസേർവ്  ചെയ്തതാണെന്നും ഇപ്പോൾ ഉക്കടം ആകുന്നു എന്നും പറഞ്ഞപ്പോൾ 9 നു വന്നാൽ ബസ്‌ കിട്ടും അല്ലാതെ വെയിറ്റ് ചെയ്യില്ല എന്നും പറഞ്ഞു.ഞാൻ പോകുന്ന ബസേലെ കണ്ടക്ടർ ആണേൽ എല്ലാ സ്റൊപ്പിലും നിർത്തി ആളെ വിളിച്ചു കയറ്റി ആണ് പോകുന്നത്.നല്ല സ്ലോ ആണ്. എന്റെ വണ്ടി പോയി എന്നുറപ്പ്.9 ആയപ്പോൾ ഞാൻ റെയിൽവേ സ്റ്റേഷൻ ആയതെ ഉള്ളു.ഉറപ്പായും വണ്ടി പോയി കാണും.സമയവും ആയി ഒരു മത്സരം നല്ലതല്ല എന്ന് അപ്പോൾ മനസിലായി.
                                  ഇനി സേലം വഴി തന്നെ ശരണം. രണ്ടാമത്തെ സീറ്റ്‌,ഊട്ടി വഴി എല്ലാം പൊലിഞ്ഞു.ഗാന്ധിപുരം സ്റ്റാന്റിനു മുൻപിൽ ഇറങ്ങി.കുറച് മുന്നോട്ടു നടന്നപ്പോൾ റോഡിനു അപ്പുറത്തെ സൈഡിൽ ഒരു കേരള വണ്ടി കിടക്കുന്നു.അതും എക്സ്പ്രസ്സ്‌., സിഗ്നലിൽ പെട്ട് കിടക്കുവാണ്.എൻറെ  വണ്ടി തന്നെ ആയിരിക്കും, ഓടി പോയി കേറിയാലോ എന്നലോചിച്ചപ്പോഴേക്കും പച്ച കത്തി.ഈ പച്ച എനിക്കുള്ള ചുവപ്പാണല്ലോഎന്നാരുന്നു അപ്പോൾ  മനസ്സിൽ തോന്നിയത്.അപ്പോഴാണ് എന്റെ മനസ്സ് നിറച്ച ആ കാഴ്ച കണ്ടത്.വണ്ടി U ടേണ്‍ അടിച്ചു വരുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല.നേരെ റോഡിലേക്കിറങ്ങി നിന്ന് കൈ കാണിച്ചു.എന്തായാലും ഡ്രൈവർ ചേട്ടൻ നിർത്തി തന്നു.
                            ഇവിടെയും ഞാൻ എന്റെ പതിവ് തെറ്റിച്ചില്ല.ഓടുന്ന വണ്ടിയെ ഓടിച്ചിട്ട്‌ പിടിക്കുക.എന്തായാലും അന്ന് വണ്ടി 9.10 നു ആണ് പോയത്.കണ്ടക്ടറെ ടിക്കറ്റ്‌ കാണിച്ചു ഞാൻ എന്റെ സീറ്റ്‌ പിടിച്ചു. അന്ന് വണ്ടി ലേറ്റ് ആക്കിയവർക്കും ,എന്നെ സഹായിച്ച ഗ്രൂപ്പ്‌ അംഗങ്ങൾക്കും നന്ദി. 3 മണി തൊട്ടു തുടങ്ങിയ ഓട്ടം ആണ്.ഒന്നും കഴിച്ചിട്ടില്ല.9 നു എടുക്കുന്ന വണ്ടി കഴിക്കാൻ നിർത്തുമോ എന്ന് അറിയില്ല.പട്ടിണി ആകേണ്ടി വരുമോ എന്നാരുന്നു അടുത്ത പേടി.കഴിക്കാൻ കിട്ടിയില്ലെങ്കിലും കുടിക്കാൻ കിട്ടണേ. കുറച്ചു ദൂരം പോയി കഴിഞ്ഞപ്പോൾ തന്നെ കഴിക്കാൻ നിർത്തി .
                           കഴിച്ച് ഒരു കുപ്പി വെള്ളവും വാങ്ങി തിരിച്ചു കയറി. ഇനിയാണ് യാത്ര തുടങ്ങുന്നത്. എന്തായാലും വഴിയിൽ നിന്നും ആരെയും കയറ്റുന്നില്ല. വണ്ടിയിൽ അത്യാവശ്യം ആൾക്കാർ ഉണ്ട്. ചിലപ്പോൾ അത് കൊണ്ടാരിക്കും. മുൻപേ പോകുന്ന തമിൾ നാട് ബസുകളെ പുറകിലാക്കി ഡ്രൈവർ ചേട്ടൻ പിടിപ്പിക്കുകയാണ്‌.. കുറച്ച കഴിഞ്ഞപ്പോൾ വണ്ടി കയറ്റം കയറാൻ തുടങ്ങി. ശരിക്കും ഈ വഴി ഉള്ള യാത്ര പകൽ  ആണ് വേണ്ടത്. രാത്രിയിൽ കൊക്കകളുടെ മനോഹാരിത ഒന്നും ആസ്വദിക്കാൻ പറ്റില്ല. ഇതാണേൽ മുഴുവൻ റോഡും ഇതേ പോലത്തെത് തന്നെ ആണ്. ആകെ കേറുന്ന വഴിക്ക് മേട്ടുപ്പാളയം ലൈറ്റിൽ കുളിച് നിക്കുന്നത് കാണാം.
         പാതിരാത്രിക്ക് കുനൂർ എത്തി. അവിടെ വെച്ച് പോലീസുകാർ വഴി തിരിച്ചു വിട്ടു.എന്നാൽ എന്നാൽ എതിലെ പോകണം എന്ന് ആ പഹയന്മാർ പറഞ്ഞില്ല.രണ്ടു പോലീസ്  കാർ നിന്ന് കൈ ചൂണ്ടി അതിലെ പോകാൻ പറയുക മാത്രം ആണുണ്ടായത്. ഫലം ഞങ്ങൾക്ക് വഴി തെറ്റി.വന്ന വഴിക്ക് തന്നെ കറങ്ങി തിരിഞ്ഞ് എത്തി. അവസാനം വേറെ ഒരു വണ്ടിക്കാരൻ അവരുടെ പുറകെ പോരാൻ പറഞ്ഞു.അങ്ങനെ ഞങ്ങൾ രണ്ടു കൂട്ടരും കൂടെ  വഴി കണ്ടുപിടിക്കൽ നടത്തി.അവസാനം എത്തിയപ്പോൾ അവര്ക് വഴി തെറ്റി.അവർ വണ്ടി തിരിക്കുന്നത് കണ്ടപ്പോൾ തന്നെ ഡ്രൈവർ ചേട്ടൻ വണ്ടി അടുത്ത വഴിയിലൂടെ വിട്ടു.15 മിനിറ്റ് നേരം അതിലെ കറങ്ങിയ ശേഷം ഞങ്ങൾ മെയിൻ റോഡിൽ എത്തി. പിന്നെ നേരെ ഊട്ടിക്ക്‌.അവിടെ ഇറങ്ങാൻ ആരും ഇല്ലാത്തതു കൊണ്ട് സ്റ്റോപ്പ്‌ ഒന്നും ഇല്ലാരുന്നു. ഒരു ആരോഹണത്തിനു ഒരു അവരോഹണം എന്ന  പോലെ വണ്ടി ഇറക്കം ആരംഭിച്ചു. കയറിയതിലും പാടാണ് ഇറങ്ങാൻ. ഡ്രൈവർ ചേട്ടനെ സമ്മതിക്കണം.
                                           ഗൂടല്ലൂർ എത്തിയപ്പോൾ മഴ തുടങ്ങി. കേരള അതിർത്തി ആയപ്പോൾ മഴയുടെ ശക്തി കൂടി.ഇടക്ക് കോരിച്ചൊരിയുന്ന മഴയത്തും ആ രാത്രി സമയത്തും ആൾക്കാർ കേറാൻ ഉണ്ടാരുന്നു. മഴ പെയ്ത വഴിയെ ഫോഗ് ലാമ്പിൻറെ സഹായത്തോടെ 3.15 ആയപ്പോൾ ബത്തേരി എത്തി.എന്തിനെന്നറിയാതെ ചെയ്ത ഒരു യാത്രയ്ക് ഇവിടെ സമാപനം.ഇനി ബാന്ഗ്ലൂരേക് മടക്കം. ബത്തേരി സ്റ്റാൻഡിൽ ഒരു സൂപ്പർ എക്സ്പ്രസ്സ്‌ ഉം ഒരു ഡീലക്സും കിടപ്പുണ്ട്.എക്സ്പ്രസ്സ്‌ മൈസൂരും ഡീലക്സ് ബാംഗ്ലൂർ ഉം ആണ്.കാടു കേറാൻ പാസ്‌ ഇല്ലാത്ത കൊണ്ട് നേരം വെളുക്കാൻ കാത്ത് കിടപ്പാണ്.പക്ഷെ രണ്ടിലും സീറ്റ്‌ ഇല്ല.എക്സ്പ്രെസ്സെൽ നിന്ന് ആളാണ്.
                                            നേരം വെളുക്കുന്നത് വരെ സ്റ്റാന്റ് തന്നെ ശരണം.ഒത്തിരി ആൾക്കാർ വണ്ടി കാത്തു നില്പുണ്ട്.ഒരു മൈസൂര് ബസ്‌ കൂടെ വന്നു.കർണാടക വണ്ടി ആണ്.അതും ഫുൾ. 5 ആയപ്പോൾ ആദ്യത്തെ മൈസൂർ ഫാസ്റ്റ് എത്തി.കുറെ ആൾക്കാർ അതിൽ കയറി.ഇനി 5.40 നു ആണ് അടുത്ത വണ്ടി.അത് വന്നപ്പോൾ കയറി.വണ്ടി ഫുൾ ആണ്. രാവിലെ ആയ കൊണ്ട് ഷട്ടർ എല്ലാം താഴ്ത്തി ഇട്ടിരിക്കുന്നു.എനിക്ക് വിൻഡോ സീറ്റ്‌ അല്ല കിട്ടിയതും.അത് കൊണ്ട് കുറച്ചു നേരം ഉറങ്ങി. ഉണർന്നപോൾ വിരാജ്പെട്ട ആയി.മൈസൂർ എത്തിയപ്പോളും നല്ല ഉറക്കം വരുന്നുണ്ടാരുന്നു.അത് കൊണ്ട് നേരെ മൈസൂർ - ബാംഗ്ലൂർ  വോൾവോയിൽ  ഇരുന്നു ഉറങ്ങി ബാംഗ്ലൂർ എത്തി.

കോയമ്പത്തൂർ-ഊട്ടി- സുൽത്താൻ ബത്തേരി  വണ്ടിയുടെ സമയം.

2100 കോവൈ ഗാന്ധിപുരം
2210 മേട്ടുപ്പാളയം
2250 കല്ലാർ
2355 കുനൂർ
0045 ഊട്ടി
0145 നടുവട്ടം
0215 ഗൂടല്ലൂർ
0310 ബത്തേരി 

2013, ജൂലൈ 31, ബുധനാഴ്‌ച

തിരിച്ചു ബാംഗളൂർലേക്

                                                    അങ്ങനെ അന്നത്തെ ദിവസം അടിച്ചു പൊളിച്ചു.തല കറക്കുന്ന പരിപാടികളും വെള്ളത്തിൽ ചാട്ടവും വായി നോട്ടവും ആയി ദിവസം തീർത്തു. അവസാനത്തെ വേവ് പൂളും കഴിഞ്ഞപ്പോൾ തിരിച്ചു പോരാൻ ഉള്ള പ്ലാൻ തുടങ്ങി. പിന്നെ ഫുഡ്‌ അടിയും എല്ലാം കഴിഞ്ഞു ഇറങ്ങിയപ്പോൾ രാത്രി 8 മണി. റിട്ടേണ്‍ ടൈം അറിയാത്ത കൊണ്ട് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരുന്നില്ല. പതിവ്  സീൻ കോണ്ട്ര. കൂട്ടുകാരൻ എന്നെ വൈറ്റില ഹബിൽ കൊണ്ടു പോയി വിട്ടു.അവിടെ നിന്നും കെ എസ് ആർ ടി സി സ്റ്റാൻഡിലേക്ക് പോയി.  9.15 നു ഒരു ബാംഗ്ലൂർ വണ്ടി ഉണ്ടെന്നു ഇൻറർനെറ്റിൽ  കണ്ടാരുന്നു.ഇനി അതാണ് ശരണം.
                                                  ഓടി പിടിച്ചു സ്റ്റാൻഡിൽ എത്തിയപ്പോൾ വീണ്ടും പണി പാളി.ഷെഡ്യൂൾ ക്യാൻസൽഡ്‌..,ഇനി വേറെ ബാംഗ്ലൂർ വണ്ടി ഇല്ല. ഇനി ഞാൻ വണ്ടി കേറി ഇറങ്ങി പോകണം.....ഉറക്കത്തിന്റെ കാര്യം ഗോവിന്ദ...അപ്പോഴാണ് രാത്രി 11 നു തൃശൂർ നിന്നും വേറെ ഒരു വണ്ടി കൂടെ ഉണ്ടെന്നു കണ്ടത്. ഇനി അത് നോക്കാം. അങ്ങനെ എറണാകുളത്ത് നിന്ന് ഒരു സൂപ്പർ എക്സ്പ്രെസ്സിൽ കേറി ഇരുന്നു.ഉടനെ തന്നെ ആ വണ്ടി തിരിച്ചിട്ടു.ഉടനെ പോകുന്ന ലക്ഷണം ഇല്ല.
                                              അങ്ങനെ നോക്കി ഇരുന്നപ്പോൾ ഒരു പഴനി എക്സ്പ്രസ്സ്‌ വന്നു.ഓടി പോയി അതിൽ കയറി.അതും സ്റ്റാന്റ് പിടിച്ചു.എന്റെ നേരം നല്ല നേരം ആയിരുന്നു.എന്തായാലും ഇരിക്കാൻ സീറ്റ്‌ കിട്ടി. പക്ഷെ ഉടനെ തന്നെ വണ്ടി എടുത്തു.ബസ്‌ നിറയെ ആൾക്കാർ ഉണ്ടാരുന്നു.ഇടക്ക് ഒരു ചേട്ടൻ കമ്പിയേൽ ചാരി നിക്കാൻ നോക്കിയപ്പോൾ അടുത്തിരുന്ന ആൾ ഉടക്കി.സീറെൽ ഇരിക്കുന്ന ചേട്ടന് ഉറങ്ങാൻ പറ്റുന്നില്ലത്രേ. ഒടുവിൽ കണ്ടക്ടർ വന്നു പ്രശ്നം പരിഹരിച്ചു. നിക്കുന്ന ചേട്ടനോട് മര്യാദയ്ക്ക് നിന്നില്ലേൽ അടുത്ത സ്റ്റോപ്പിൽ ഇറക്കി വിടും എന്ന് പറഞ്ഞു.സീറ്റിൽ ഇരിക്കുന്നാർ എല്ലാം റിസർവേഷൻ ഉള്ളവർ ആണ് പോലും. ഞാൻ എഴുന്നേറ്റ് ആ ചേട്ടനെ ഇരുത്തിയാലോ എന്നാലോചിച്ചു. പിന്നെ ഞാൻ പോകേണ്ട ദൂരവും യാത്ര ചെയ്യേണ്ട വിധവും ആലോചിച്ചപോൾ വേണ്ട എന്ന് തോന്നി.
                                       11 ഇന്റെ വണ്ടി പിടിക്കേണ്ട ഞാൻ തൃശൂർ എത്തിയത് 11.15 ജ.ആ വണ്ടിയും പോയി.ഇനി ഞാൻ ഓര്ത്ത പോലെ കേറി ഇറങ്ങി പോകണം... വല്ല കോയമ്പത്തൂർ വണ്ടി വരുമോ എന്ന് നോക്കി കുറെ നേരം നിന്നു .. ഒരു വണ്ടിയും വന്നു ഞാൻ കണ്ടില്ല. കിലുക്കത്തിൽ രേവതി മാം പറയുന്ന ഡയലോഗ് ആണ് ഇപ്പോൾ തോന്നുന്നത്.അപ്പോൾ ഇതൊന്നും മനസ്സില് വന്നില്ല. ആകെ വന്നത് ഞാൻ താമസിക്കുന്ന സ്ഥലം ആണ്.പിന്നെ സാറ്റലൈറ്റ് ബസ്‌ സ്റ്റാൻഡും. കുറച്ചു നേരം കൂടെ അതിലെ കറങ്ങിയിട്ട് എൻക്വയറിയിൽ ചെന്ന് കോയമ്പത്തൂർ ബസ്‌ ഉണ്ടോ എന്ന് ചോദിച്ചു.
                                            അപ്പോൾ കിട്ടിയ ഉത്തരം ഇതാരുന്നു.1220 നു ഒരു ബാംഗ്ലൂർ വണ്ടി വരൻ ഉണ്ട്.കൊള്ളാം.രോഗി ഇശ്ചിച്ചതും വൈദ്യൻ കൽപ്പിച്ചതും പാൽ. എന്നാലും ചോദിച്ചു അത് കോയമ്പത്തൂർ വഴി ആണോ അതോ മൈസൂർ ആണോ? അതറിയില്ല വണ്ടി ബാംഗ്ലൂർ ആണെന്നരുന്നു മറുപടി.ഡീലക്സ് ആണോ എക്സ്പ്രസ്സ്‌ ആണോ എന്നതിന് എക്സ്പ്രസ്സ്‌ എന്ന് പറഞ്ഞു.കോവൈ വണ്ടി ചോദിച്ച എനിക്ക് ബാംഗ്ലൂർ വണ്ടിടെ സമയം പറഞ്ഞു തന്ന ചേട്ടാ,ചേട്ടൻ കൊള്ളാം. എനിക്ക് പോകേണ്ടത്  ബാംഗളൂർക് ആയ കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല.

    1215 ആയപ്പോൾ ഒരു എക്സ്പ്രസ്സ്‌ വന്നു.നോക്കിയപ്പോൾ ബാംഗ്ലൂർ ബോർഡ്‌.. ഓടിപ്പോയി കേറി.വണ്ടി ഫുൾ ആണ്. ഏറ്റവും പുറകിൽ സീറ്റ്‌ ഫ്രീ ആണ്.സീറ്റ്‌ ഇല ഇരുന്നിട്ടാണ് ഞാൻ വണ്ടി എവിടുന്നാണെന്ന് നോക്കിയത്.നോക്കിയപ്പോൾ പയ്യൻ നമ്മുടെ സ്വന്തം.പാല-ബാംഗ്ലൂർ സൂപ്പർ എക്സ്പ്രസ്സ്‌ .രാത്രി 9 നു പാല വിടുന്ന ഞാൻ ഈ വണ്ടി മനപ്പൂർവം ഒഴിവാക്കിയതാരുന്നു. പാല വിടുമ്പോൾ ലേറ്റ് ആകും.ബാംഗ്ലൂർ എത്തുന്നതും ലേറ്റ്.പിന്നെ എന്തിനു ഇതിൽ കേറണം?പക്ഷെ ഒരാവശ്യം വരുമ്പോൾ സ്വന്തം ആൾക്കാർ  തന്നെ ആണ് സഹായത്തിനു വരുന്നത്.
    എന്തായാലും ഇന്നത്തെ സഹായം സന്തോഷത്തോടെ സ്വീകരിച്ചേ മതിയാകൂ.അങ്ങനെ വണ്ടി തൃശൂർ വിട്ടു.പെരിന്തൽമണ്ണ നിന്നും ആരോ കേറി എന്ന് തോന്നുന്നു.നിലമ്പൂർ ഡീസൽ അടിക്കാൻ  കിടന്നു.പമ്പിന്റെ അവിടെ നിന്ന് പിന്നെ മാറ്റി ഇട്ടു.രാത്രി കാടു കേറാൻ പാസ്‌ ഇല്ലാത്തതു കൊണ്ടു  സമയം കളയാൻ ഉള്ള മാർഗങ്ങളിൽ പെട്ടതാണ് ഇതെല്ലാം.അവിടെ നിന്ന് വഴിക്കടവ് പോയി റോഡരുകിൽ  കിടന്നു.പിന്നെ ഒരു ചായക്കടയുടെ സൈഡിൽ നിർത്തി  കാപ്പി കുടിച്ചു.അങ്ങനെ സമയം കളഞ്ഞു 6  നു കാടു കേറി.ഏതോ ഒരു സമയത്ത് മൈസൂര് എത്തി.അവിടം വിട്ടു കഴിഞ്ഞപ്പോൾ കാപ്പി കുടിക്കാൻ നിർത്തി. കാപ്പി കുടി കഴിഞ്ഞു ഞാൻ വണ്ടിയുടെ കുറച്ച ഫോട്ടോസ് എടുത്തു.
                                              എന്നെ ബാംഗ്ലൂർ സാറ്റ് ലൈറ്റ്  സ്റ്റാൻഡിൽ ഇറക്കി വിട്ടപ്പോൾ 1030 കഴിഞ്ഞു.പിന്നെ ഞാൻ വീട്ടിൽ എത്തിയപ്പോൾ 1 കഴിഞ്ഞു.

ചിത്രത്തിന് കടപ്പാട് : അശ്വിൻ കേരള ആർ  ടി സി ഫാന്നിംഗ് .




                                           

2013, ജൂലൈ 27, ശനിയാഴ്‌ച

ബാംഗ്ലൂർ എറണാകുളം ആർ എ കെ 239 ബസിൽ

                                           അങ്ങനെ ബാംഗ്ലൂർ ജീവിതം സന്തോഷ പൂർണ്ണമായി കൊണ്ടാടുന്നതിനിടയിൽ ആണ് കൂട്ടുകാരന്മാരുടെ പുതിയ പ്ലാൻ വന്നത്. ഒരു ദിവസം വണ്ടെർലാ യിൽ പോകണം . നീണ്ട ചർച്ചകൾക്കൊടുവിൽ ദിവസം ഫിക്സ് ചെയ്തു.ഏപ്രിൽ 19. അപ്പോൾ അവിടെ പോകണം.ബാംഗ്ലൂർ കിടക്കുന്ന  ഞാൻ ഒരു ദിവസത്തേക്ക് എറണാകുളം വണ്ടെർലാ വരെ.വെറുതെ പോകുന്ന കാശിനെ കുറിച്ചായിരുന്നു ചിന്ത മുഴുവൻ.പക്ഷെ പോകണം എന്നായിരുന്നു മനസ്സ് നിറയെ.
                                                മനസ്സിൽ ഒരു കാര്യം ചെയ്യണം എന്ന് വിചാരിച്ചാൽ അത് ചെയ്തിരിക്കണം.അങ്ങനെ നേരെ KERALARTC.COM ൽ കേറി എറണാകുളം വണ്ടികളുടെ ഡീറ്റയിൽസ് തപ്പി.16.15 നു ഒരു എക്സ്പ്രസ്സ്, പിന്നെ ഒരു വോൾവോ, അത്രയും വണ്ടികളെ ഉണ്ടായിരുന്നുള്ളു എന്ന് തോന്നുന്നു.പിന്നെ ടിക്കറ്റ്‌ നോക്കി.വോൾവോയുടെ റേറ്റ് 700 നു അടുത്ത്.എക്സ്പ്രസ്സിന് 424.പരമാവധി കാശു കുറച്ചുള്ള യാത്ര ആണ്.എക്സ്പ്രസ്സ്‌ മതി എന്ന് വെച്ചു.ഇനി ബസിനെ കുറിച്ചറിയണം.ഫേസ്ബുകിലെ ഗ്രൂപ്പിൽ  കേറി നോക്കി.കൊള്ളാം.സീറ്റ്‌ റിസർവേഷൻ വേണോ വേണ്ടയോ എന്നതായി പിന്നത്തെ കാര്യം. നോക്കിയപ്പോൾ റിസർവേഷൻ തീരെ കുറവ് . എന്തായാലും സീറ്റ്‌ ഫുൾ ആകില്ല എന്നൊരു തോന്നൽ. ഒരു റിസ്ക്‌ എടുത്തു നോക്കാം.
    അങ്ങനെ ഒരു 4.30 കഴിഞ്ഞപ്പോൾ സ്റ്റോപ്പിൽ പോയി നിപ്പു തുടങ്ങി.എപ്പോഴാണ് വരുക എന്നറിയില്ലല്ലോ. റിസർവേഷൻ ഇല്ലാത്ത കൊണ്ട് വണ്ടി വിട്ടു പോയാലോ എന്നൊരു തോന്നൽ വേറെയും. എന്തായാലും നിൽപ്പ് അങ്ങ് നീണ്ടു പോയി. 5 കഴിഞ്ഞപ്പോൾ ഒരു സംശയം.ഇനി ഇവരെങ്ങനും പോയി കാണുമോ??കൂട്ടുകാരൻ ഒരുത്തനെ വിളിച്ചു.സാധാരണ വരുമ്പോൾ 5 ആകും എന്നും ഇന്ന് വെള്ളിയാഴ്ച ആയ കൊണ്ട് പിന്നെയും താമസിക്കുമെന്നും അവൻ പറഞ്ഞു.ആശ്വാസമായി.ഇനിയുള്ള ടെൻഷൻ ഇവിടെ നിർത്തുമോ എന്നുള്ളതാണ്.ബോർഡിംഗ് പോയിന്റ്‌ ആണെങ്കിലും ഒരു ടെൻഷൻ. അവസാനം 5.25 ആയപ്പോൾ ബസ്‌ എത്തി.റോഡിലേക്കിറങ്ങി നിന്ന് കൈ കാണിച്ചു.കുറച്ച് മുൻപിലോട്ടു മാറി വണ്ടി നിർത്തി.ഓടി പോയി ബാക്ക് ഡോർ തുറക്കാൻ നോക്കി. സാധാരണ എനിക്ക് പറ്റാറുള്ള പോലെ തന്നെ സംഭവിച്ചു.ഡോർ തുറന്നില്ല.പിന്നെ കണ്ടക്ടർ മുന്നിലെ ഡോർ തുറന്നു തന്നു.അകത്തു കേറി സീറ്റിംഗ് കണ്ടപ്പോൾ സമാധാനം ആയി.ആകെ 20 പേർ കാണും. എറണാകുളം ടിക്കറ്റ്‌ എടുത്ത് ഒരു വിന്ഡോ സീറ്റ്‌ പിടിച്ചു.ഹൊസൂർ ആയപ്പോൾ കുറച്ച പേര് ഇറങ്ങി.പിന്നെയും  കിലോ മീറ്ററുകൾ കിടക്കുന്നു ഓടിയെത്താൻ.
എന്തിനെന്നറിയില്ല ഞങ്ങൾ സേലം സ്റ്റാൻഡിൽ കയറി.വണ്ടി തിരിച്ചു ഇറങ്ങി പോന്നു.ആരും കയറിയതും ഇല്ല ഇറങ്ങിയതും ഇല്ല. സേലം കഴിഞ്ഞപ്പോൾ കഴിക്കാൻ നിർത്തി. ഇവര് ഈ ഹോട്ടെലുകൾ എങ്ങനെ കണ്ടെത്തുന്നുവോ ആവോ.എന്തായാലും ഒരു പ്ലേൻ ദോശ കഴിച്ചു വിശപ്പടക്കി.പിന്നെ ഒന്നും നോക്കിയില്ല മൂന്നു പേർക്കിരിക്കാൻ ഉള്ള ഒരു സീറ്റിൽ കേറി അങ്ങ് കിടന്നു.ഞാൻ മാത്രമല്ല എല്ലാവരും കിടന്നു.അത്ര മാത്രം ആൾക്കാരെ ഉണ്ടായിരുന്നുള്ളു.
                                                   കോയമ്പത്തൂർ എത്തുന്നതിനു മുൻപ് ഉണർന്നു.12.15 ആയപ്പോൾ കോവൈ എത്തി.ഗാന്ധിപുരം സ്റ്റാൻഡിൽ കുറെ നേരം കിടന്നു.കുറച്ച പേർ കയറി.അതുകൊണ്ട് സീറ്റിൽ എഴുന്നെറ്റിരിക്കേണ്ടി വന്നു.ഉക്കടം ആയപ്പോൾ കുറെ പേർ കൂടെ കേറി.ബസ്‌ നിറഞ്ഞു.വാളയാർ കഴിഞ്ഞു കേരളത്തിലേക്ക് കടന്നപ്പോൾ റോഡിൻറെ വ്യത്യാസം മനസിലായി.ചാടി കുടുങ്ങി എന്റെ നടുവിന്റെ പണി തീര്ന്നു.പാലക്കാട്‌ എത്തിയപ്പോൾ കുറച്ച പേര് ഇറങ്ങി.എന്നാലും എന്റെ സീറ്റിൽ ആൾക്കാർ ഉണ്ട്.കിടക്കാൻ പറ്റില്ല. അവർ തൃശൂർ ടിക്കറ്റ്‌ ആണ്.
                                                             അങ്ങനെ ഏതോ ഒരു നേരത്ത് തൃശൂർ എത്തി..ആൾക്കാർ ഇറങ്ങി ബസ്‌ വീണ്ടും കാലി ആയി.പിന്നെ വീണ്ടും കിടന്നു.ഉറക്കം ശരിയായില്ല. വണ്ടെർലയിലെ റൈഡിൽ കേറുമ്പോൾ പണി പാളുമോ എന്നൊരു ഡൌട്ട്.എന്തായാലും ഇതിൽ കൂടുതൽ ഉറക്കം ഇനി കിട്ടില്ല.അങ്ങനെ ഒരു വിധം ഞാൻ എറണാകുളത്ത് എത്തി. രാവിലെ  5 നു..അപ്പോൾ മുതൽ 5 വരെ അതിലെ ബസുകളുടെ എണ്ണം എടുത്ത് നടന്നു. അവസാനം ഒരു ലോ ഫോ ഫ്ലോർ ബസേൽ കയറി വൈറ്റില ഇറങ്ങി കൂട്ടുകാരൻറെ വീട്ടിൽ പോയി.
                                    ആർ എ കെ 239 വണ്ടി കൊള്ളം.പക്ഷെ ലെഗ് സ്പേസ് കുറച്ചു കുറവല്ലേ എന്നൊരു സംശയം. രണ്ടു ഡോർ കൊടുത്തത് കൊണ്ടാണെന്ന് തോന്നുന്നു.പിന്നെ വണ്ടിയുടെ സൈഡിൽ ഇല്ല്യുമിനേഷൻ വർക്ക്‌ ഒക്കെ ഉണ്ട്. ഫ്രണ്ടിലും ഉണ്ട് ലൈറ്റ് വർക്ക്‌....,
1725 ഇലക്ട്രോണിക് സിറ്റി
1805 ഹൊസുർ
0015 കോവൈ
0330 തൃശൂർ
0500 എറണാകുളം

ഇതാണ് ആ വണ്ടി .
ചിത്രത്തിന് കടപ്പാട് . facebook.com/ rak.ekm

2013, ജൂലൈ 25, വ്യാഴാഴ്‌ച

എൻടെ ബാംഗ്ലൂർ യാത്ര

എൻടെ ആദ്യത്തെ ബാംഗ്ലൂർ യാത്ര തികച്ചും പ്രൈവറ്റ് ബസിൽ തന്നെ ആരുന്നു.നാട്ടിൽ നിന്നും ബംഗ്ലോരെക്കും തിരിച്ചും. വീടിനു മുന്നില് നിന്ന് തന്നെ ബസേൽ കയറാം എന്നുള്ളതും സ്റ്റോപ്പ്‌ ആകുമ്പോൾ പറഞ്ഞു ഇറക്കി വിട്ടേക്കും എന്നുള്ളതും ആയിരുന്നു പ്രൈവറ്റ് തിരഞ്ഞെടുക്കാൻ ഉള്ള കാരണം.. അതെന്തായാലും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്ര കഴിഞ്ഞപ്പോൾ ഇനി യാത്രകൾ കെ എസ് ആർ ടി സി യിൽ മതി എന്ന് തീരുമാനിച്ചിരുന്നു.. ഇതിനിടയിൽ തന്നെ ഫേസ്ബുക്കിൽ ഉള്ള കെ എസ് ആർ ടി സി ഫാൻ ഗ്രൂപ്പിൽ അംഗം ആകുകയും ചെയ്തിരുന്നു.
അങ്ങനെ നാട്ടിൽ നിന്നും തിരിച് ബാംഗ്ലൂർ പോകാൻ ഉള്ള വണ്ടി അന്വേഷണം ആരംഭിച്ചു. പാല ബാംഗ്ലൂർ ബസ്‌ ഉണ്ടെങ്ങിലും വണ്ടി അവിടെ എത്തുമ്പോൾ ഒരു നേരം ആകും എന്നതിനാൽ അത് ഉപേക്ഷിച്ചു.പിന്നെ കോട്ടയത്ത് നിന്നും രണ്ടു വണ്ടികൾ ഉണ്ടെന്നറിഞ്ഞു .ഒരു സൂപ്പർ ഡീലക്സും ഒരു എക്സ്പ്രസ്സ്‌ഉം .പിന്നെ കൊട്ടാരക്കര നിന്ന് വരുന്ന വേറെ ഒരു ഡീലക്സും.ഞാൻ കോട്ടയം സ്റ്റാൻഡിൽ എത്തിയപ്പോൾ കൊട്ടരക്കര നിന്നും വരുന്ന ബസ്‌ പോകുന്നത് ആണ് കണ്ടത്.
പിന്നെ നേരെ പോയി അടുത്ത ഡീലക്സേൽ ഒരു സീറ്റ്‌ ബുക്ക്‌ ചെയ്തു.ബസ്‌ 5.30 നെ എടുക്കു.അത് വരെ സ്റ്റാൻഡിൽ വായും നോക്കി  ഇരുന്നു. കെ എസ്ആർ ടി സി യുടെ വണ്ടികളുടെ റാമ്പ് വാല്ക് നല്ല രസം ആണ്. 5 നു ഒരു കർണാടക രാജാഹംസ ഉണ്ട് മൈസോരെക്ക്.അതിനു പുറകെ കേരളായുടെ എക്സ്പ്രസ്സ് പുറപ്പെടും അതും മൈസൂർ. രണ്ടും രണ്ടു റൂട്ട് ആണെന്ന് തോന്നുന്നു.
എന്തായാലും 5 കഴിഞ്ഞപ്പോൾ ബസ്‌ സ്റ്റാന്റ് പിടിച്ചു.അപ്പോൾ തന്നെ ആതിൽ കേറി സീറ്റ്‌ പിടിച്ചു.റിസർവേഷൻ ഉള്ള കൊണ്ട് വല്യ സന്തോഷം ആരുന്നു. കൌണ്ടറിൽ വിന്ഡോ സീറ്റ്‌ വേണം എന്ന് പറഞ്ഞപ്പോൾ ഒരു വിന്ഡോ സീറ്റ്‌ തന്നെ തന്നു സഹായിച്ചു. പക്ഷെ അകത്തു കയറിയപ്പോൾ മനസിലായി റിസർവേഷൻ അവശ്യം ഇല്ലായിരുന്നു എന്ന്. കുറച്ച്പേർ മാത്രമേ ഉണ്ടായിരുന്നുള്ളു. വണ്ടി എടുതപോലെക്കും കുറച്ച പേർ കൂടെ കയറി.

                             അങ്ങനെ 5.30 നു തന്നെ യാത്ര ആരംഭിച്ചു.എം സി റോഡിലെ ബ്ലോക്ക്‌ കാരണം പതുക്കെ ആരുന്നു തുടക്കം.എന്നാൽ പിന്നെ ഇവൻ പുലി ആയി.തൃശ്ശൂർ കഴിഞ്ഞപ്പോൾ കഴിക്കാനായി നിർത്തി.അപ്പോൾ വണ്ടിയിൽ ഒരു വിധം ആളായിരുന്നു. ഫുഡ്‌ അടി ഒക്കെ കഴിഞ്ഞ് വീണ്ടു യാത്ര ആരംഭിച്ചു.നിലമ്പൂർ വഴിയാണ് യാത്ര.ഈ ബസിനു നൈറ്റ്‌ പെർമിറ്റ്‌ ഉള്ളത് കൊണ്ട് രാത്രി തന്നെ കാടു കേറാം. രാത്രിയിൽ ബന്ദിപൂർ കാട്ടില്ലൂടെ ഉള്ള യാത്രയാണ്‌ ഹൈ ലൈറ്റ്.കാട്ടുമൃഗങ്ങളെ കാണാൻ പറ്റിയേക്കും.അതിനാണ് വിൻഡോ സീറ്റ്‌.......,
ബസ്‌ പെരിന്തൽമണ്ണ എത്തിയപ്പോൾ ഫുൾ ആയി.കുറെ മൈസൂർ ടിക്കറ്റ്‌ കയറി.ഇനി യാത്ര കട്ടിൽ കൂടെ.കാട്ടിലൂടെ യാത്ര ചെയ്യുമ്പോൾ ഉള്ള പ്രശ്നം റോഡ്‌ നിറയെ സ്പീഡ് ഹമ്പ് ആണ്.ആദ്യം കുറച്ച് ഹമ്പുകളിൽ സ്പീഡ് കുറച്ച പോയെങ്കിലും പിന്നീട് സ്പീഡ് കുറക്കാൻ ഡ്രൈവർ നോക്കിയില്ല.കട്ടിൽ നിന്നും വല്ല മാനോ കാട്ടുപോത്തോ ഇറങ്ങി വരും എന്ന് വിചാരിച് ഉറങ്ങാതെ ഇരുന്നു.പക്ഷെ കുറച് മാനിനെയും പോത്തിനെയും പന്നിയെയും മാത്രമേ കാണാൻ പറ്റിയുള്ളൂ.
അങ്ങനെ ഞങ്ങൾ മൈസൂരെത്തി.മൈസൂര് ഇറങ്ങാൻ ഉള്ളവരെ ഇറക്കി വണ്ടി എടുത്തു കഴിഞ്ഞാണ് വയസ്സായ ഒരു അമ്മയെ അവിടെ ഇറക്കണം എന്ന് പറഞ്ഞത് കണ്ടക്ടർ ഓർത്തത്.പിന്നെ ആ അമ്മയെ തിരിച്ച സ്റ്റാൻഡിൽ തന്നെ ഇറക്കി.അതിനായി വീണ്ടും വണ്ടി തിരിച്ചോടി.രണ്ടോ മൂന്നോ കിലോ മീടരേ ഓടേണ്ടി വന്നുള്ളൂ എങ്കിലും ഇത് കണ്ടപ്പോൾ എന്തോ ഒരു ഫീലിംഗ്.പൊതുവേ ഡ്രൈവർ മാരെ പട്ടി ഉള്ള കാഴ്ചപാടിന് വിപരീതം ആയുള്ള ഒരു കാഴ്ച ആരുന്നു അത്. അങ്ങനെ 6.30 ആയപ്പോൾ ഞങ്ങൾ സാറ്റലൈറ്റ് ബസ്‌ സ്റ്റാൻഡിൽ എത്തി.
ഞാൻ യാത്ര ചെയ്തപ്പോൾ വണ്ടി ഓരോ സ്ഥലത്തും എത്തിയ ടൈം താഴെ കൊടുക്കുന്നു.
കോട്ടയം -1730
കൂത്താട്ടുകുളം-1830
മൂവാറ്റുപുഴ -
പെരുമ്പാവൂർ-1930
തൃശ്ശൂർ -2100
ഫുഡ്‌ വടക്കാഞ്ചേരി 2130
പട്ടാമ്പി -2220
പെരിന്തൽമണ്ണ -2255
നിലമ്പൂർ -2350
നാടുകാണി ടോൾ -0100
ഗുടല്ലൂർ-0120
ഗുണ്ടല്പെട്ട്-0245
മൈസൂർ-0400
ബാംഗ്ലൂർ -0630

എന്റെ ആദ്യത്തെതല്ലാത്ത എന്നാൽ ആദ്യത്തെ യാത്രാ പോസ്റ്റ്‌

കോളേജ് ഹോസ്റ്റലിൽ  ഒരു രാത്രി നടന്ന പരിപാടിയുടെ ഫലമായി കോള്ലേഗിനു ഒരു റേഡിയോ , ഒരു കമ്മ്യൂണിറ്റി റേഡിയോ തുടങ്ങാൻ തീരുമാനമായി.... അതിനു വേണ്ടി ഒരിക്കൽ തിരുവനന്തപുരം പോയതാണ് എന്റെ ആദ്യത്തെ പോസ്റ്റ്‌.......... ...
അവിടെ പോകാനായി ഞങ്ങൾ തിരഞ്ഞെടുത്തത് പാല - തിരുവനന്തപുരം ഫാസ്റ്റ് പാസ്സേങ്ങേർ ആയിരുന്നു. പാലയിൽ നിന്ന് 5 മണിക്ക് വിടുന്ന ഫാസ്റ്റ്. ഞങ്ങൾ എല്ലാവരും അതിൽ കയറി. ഞാൻ എന്റെ വീടിനടുത് നിന്നുള്ള സ്റ്റോപ്പിൽ നിന്നും മറ്റുള്ളവർ പൊൻകുന്നം സ്റ്റാൻഡിൽ  നിന്നും കയറി.. 103 രൂപ ആയിരുന്നു ടിക്കറ്റ്‌ ചാർജ്. അന്ന് ബസിൽ അത്യാവശ്യം ആളുണ്ടായിരുന്നു.തിരുവനന്തപുരം ടിക്കറ്റ്‌ ഞങ്ങൾ 4 പേരും.... 5 ഇന്റെ ബസ്‌ പൊൻകുന്നം കാഞ്ഞിരപ്പള്ളി മണിമല റാന്നി വഴിയാണ് പോകുന്നത്....പോകുന്ന വഴിക്ക് പുനലൂർ വെച് കാപ്പി കുടിക്കാൻ നിർത്തി ... സാധാരണ  കാപ്പി കുടിക്കുന്ന സമയം ആകാത്തത് കൊണ്ട് ഞാൻ ഒന്നും കഴിച്ചില്ല . അന്ന് ഞാൻ ഒരു ഡൈ ഹാർഡ് കെ എസ് ആർ ടി സി ഫാൻ അല്ലാതിരുന്ന കൊണ്ട് വണ്ടിയെ കുറിച്ചോ ഒന്നും ചോദിച്ചില്ല... ആകെ ഓർക്കുന്നത് അത് കെ എൽ 15 7011 ആയിരുന്നു എന്നാണ്...

ഇതായിരുന്നു അന്ന് ഞങ്ങൾ പോയ വണ്ടി...ഇന്ന് തിരുവനന്തപുരത്ത് ഉണ്ട്...